Breaking News

കൊറോണ വൈറസ്: നാലു കോടിയുടെ സാമ്പത്തിക സഹായവുമായി തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ പ്രഭാസ്..!!

രാജ്യത്ത് കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില് പ്രതിരോധപ്രവര്ത്തനങ്ങള്ക്കായി തെന്നിന്ത്യന് താരം പ്രഭാസ് നാലുകോടി രൂപ സംഭാവന നല്കിയതായ് റിപ്പോര്‍ട്ട്. മൂന്നു കോടി രൂപ പ്രധാനമന്ത്രിയുടെ

ദുരിതാശ്വാസനിധിയിലേക്കും അമ്ബത് ലക്ഷം രൂപവീതം ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയിലേക്കുമാണ് താരം നല്കിയിരിക്കുന്നത്. ഈ മഹാമാരിയെ പ്രതിരോധിക്കാന് രാജ്യം

ഒറ്റക്കെട്ടായി നില്ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഓരോ പൗരനും കൊറോണ പ്രതിരോധ പ്രവര്ത്തനത്തില് പങ്കാളിയാകേണ്ടതുണ്ട്. അതൊരു പൗരന്റെ കടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യമെമ്ബാടും കൊറോണ ഭീതിയില് നില്ക്കുമ്ബോള് കേന്ദ്ര- സംസ്ഥാന സര്ക്കാരുകളുടെ നിര്ദ്ദേശങ്ങള് പാലിച്ചുകൊണ്ട് എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും താരം അഭ്യര്ത്ഥിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …