Breaking News

കൃഷിയിടത്തില്‍ പശുക്കള്‍ കയറി: ആദിവാസി ദമ്ബതികള്‍ക്ക് നേരെ വെടിവയ്പ് നടത്തിയ അയല്‍‌വാസി അറസ്റ്റില്‍

അട്ടപ്പാടിയില്‍ ആദിവാസി ദമ്ബതികള്‍ക്ക് നേരെ അയല്‍വാസി വെടിവച്ചു. പശുക്കളെ മേയ്ക്കാന്‍ കൃഷിയിടത്തില്‍ ഇറങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ചെല്ലി, നഞ്ചന്‍ എന്നിവര്‍ക്ക് നേരെ അയല്‍വാസി വെടിയുതിര്‍ക്കുകയായിരുന്നു. ഇരുവരും നല്‍കിയ പരാതിയില്‍ പാടവയല്‍ പഴത്തോട്ടം സ്വദേശി ഈശ്വരസ്വാമി കൗണ്ടറെ(60) അഗളി പോലിസ് അറസ്റ്റ് ചെയ്തു.

മഞ്ചിക്കണ്ടി പഴത്തോട്ടത്ത് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കഴിഞ്ഞ കുറച്ചു കാലമായി ഈശ്വരസ്വാമിയുടെ സ്ഥലത്തേക്ക് അയല്‍വാസിയായ ചെല്ലിയുടെ കന്നുകാലികള്‍ കയറുന്നതിനെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇതെച്ചൊല്ലി ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടയില്‍ ഈശ്വരസ്വാമി കയ്യിലുള്ള എയര്‍ ഗണ്‍ ഉപയോഗിച്ച്‌ മൂന്ന് വട്ടം വെടിയുതിര്‍ക്കുകയായിരുന്നു.

തോക്കുമായെത്തുന്നത് കണ്ട് അടുത്തുള്ള മരക്കൂട്ടത്തിലേക്ക് ഓടിമറഞ്ഞതിനാല്‍ വെടിയേല്‍ക്കാതെ രക്ഷപെട്ടെന്ന് ദമ്ബതികള്‍ പറഞ്ഞു. ഇന്നലെ രാത്രിയോടെ തോക്ക് കണ്ടെത്തുകയും ഈശ്വരസ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിനും ആയുധം കൈവശം വെച്ചതിനും കേസ് എടുത്തതായി അഗളി സിഐ അറിയിച്ചു. എസ്.ഐ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …