Breaking News

ഇന്ധനവിലയില്‍ നേരിയ ആശ്വാസം; സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കുറച്ചു…

ഇന്ധന വിലയില്‍ സംസ്ഥാനത്ത് നേരിയ ആശ്വാസം. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയുമാണ് കുറഞ്ഞത്. പെട്രോള്‍ എക്‌സൈസ് തീരുവ അഞ്ചു രൂപയും ഡീസല്‍ എക്‌സൈസ് തീരുവ 10 രൂപയുമാണ് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ കുറച്ചത്.

പുതുക്കിയ നിരക്ക് അനുസരിച്ച്‌ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 105 രൂപ 86 പൈസയായി കുറഞ്ഞു. ഡീസല്‍ വില 93 രൂപ 52 പൈസയാണ്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 103 രൂപ 70 പൈസയാണ്. ഡീസല്‍ വില 91 രൂപ 49 പൈസയും.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 103 രൂപ 97 പൈസയായി. ഡീസല്‍ ലിറ്ററിന് 92 രൂപ 57 പൈസയായും താഴ്ന്നു. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എക്‌സൈസ് തീരുവ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …