Breaking News

അക്ഷയ് കുമാര്‍ ആശുപത്രിയില്‍, 45 സഹതാരങ്ങള്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു…

കൊറോണയുടെ രണ്ടാം തരംഗം ഏറ്റവുമധികം ബാധിച്ചിരിയ്ക്കുന്നത്‌ സിനിമ മേഘലയെയാണ്. ഇതിനോടകം നിരവധി പ്രമുഖ സിനിമ, സീരിയല്‍ താരങ്ങള്‍ കൊറോണയുടെ പിടിയിലായതായാണ് റിപ്പോര്‍ട്ട്.

Ram Setu താരം അക്ഷയ് കുമാറിന് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്.

കോവിഡ് സ്ഥിരീകരിച്ചതായും വീട്ടില്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി

തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉടന്‍ തന്നെ വീട്ടില്‍ മടങ്ങിയെത്താന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം, അക്ഷയ്‌ കുമാറിനെക്കൂടാതെ ചിത്രത്തിലെ 45 സഹതാരങ്ങള്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളാണ് എന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിങ്കളാഴ്ച മുതല്‍ മുംബൈയിലെ പുതിയ സ്ഥലത്ത് ആരംഭിക്കുന്നതിന്‍റെ ഭാഗമായി എല്ലാ അംഗങ്ങള്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിരുന്നു. നൂറിലധികം പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു, ഇവരില്‍ 45 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …