Breaking News

വിവാഹത്തില്‍ പ​ങ്കെടുത്ത 87 പേര്‍ക്ക്​ കോവിഡ് ; വിവാഹത്തില്‍ പ​ങ്കെടുത്തത് 370 പേര്‍…

വിവാഹത്തില്‍ പ​ങ്കെടുത്ത 87 അതിഥികള്‍ക്ക്​ കോവിഡ്​. തെലങ്കാനയിലെ നിസാമാബാദ്​ ജില്ലയിലെ ഹന്‍മജിപേട്ട്​ ഗ്രാമത്തിലാണ്​ സംഭവം. 370 പേര്‍ വിവാഹത്തില്‍ പ​ങ്കെടുത്തതായാണ്​ വിവരം.

കൂടുതല്‍ പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ എല്ലാവരെയും പരിശോധനക്ക്​ വിധേയമാക്കുകയായിരുന്നു. രോഗം സ്​ഥിരീകരിച്ചവരെയെല്ലാം വീട്ടുനിരീക്ഷണത്തിലാക്കി. ഗ്രാമത്തില്‍ ഒരു ഐസൊലേഷന്‍ സെന്‍റര്‍ ഒരുക്കുകയും ചെയ്​തു.

രോഗികളുമായി സമ്ബര്‍ക്കത്തിലായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്​ അധികൃതര്‍. തൊട്ടടു​ത്ത ഗ്രാമമായ സിദ്ധപുര്‍ ഗ്രാമത്തില്‍നിന്നും നിരവധിപേര്‍ വിവാഹത്തില്‍ പ​ങ്കെടുക്കാനെത്തിയിരുന്നു.

ഇവിടെയും കൂടുതല്‍പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചതായും അധികൃതര്‍ പറയുന്നുണ്ട്​. നിരവധി ​പേരെ നിസാമാബാദിലെ ജനറല്‍ ആശുപ​ത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്​. സിദ്ധാപൂര്‍ ഗ്രാമത്തിലും ആരോഗ്യവിദഗ്​ധര്‍ കോവിഡ്​ പരിശോധന ക്യാമ്ബുകള്‍ തുടങ്ങി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …