Breaking News

മരണപ്പെട്ട ആരാധകന്‍റെ വീട് സന്ദര്‍ശിച്ച്‌ രാംചരണ്‍; കുടുംബത്തിന് 10 ലക്ഷം രൂപയും നല്‍കി ( വീഡിയോ )

സിനിമ താരങ്ങളോടുള്ള പ്രേക്ഷകരുടെ ആരാധന ഏറ്റവും കൂടുതല്‍ നടക്കുന്നത് തെന്നിന്ത്യന്‍ സിനിമ മേഖലയിലാണ്. ഇവരെ കാണുന്നതിനും മറ്റുമായി സാഹസികത ചെയ്യുന്നവരും കുറവല്ല.

ഇത്തരം ആരാധകര്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോള്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത് തെലുങ്ക് സൂപ്പര്‍ താരവും ചിരഞ്ജീവിയുടെ മകനുമായ രാംചരണ്‍ ആണ്.

തന്റെ ആരാധകനായ നൂര്‍ അഹമ്മദിന്റെ കുടുംബത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് താരം. 10 ലക്ഷം രൂപയാണ് കുടുംബത്തിന് താരം നല്‍കിയിരിക്കുന്നത്.

മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ വലിയ ആരാധകനും ആരാധക കൂട്ടായ്മയുടെ ചുമതലക്കാരനുമായിരുന്നു നൂര്‍ അഹമ്മദ്. കഴിഞ്ഞ ഡിസംബര്‍ 8നാണ് നൂര്‍ അഹമ്മദ് മരിച്ചത്. കുടുംബത്തെ നേരിട്ട് കണ്ടാണ് അദ്ദേഹം തുക കൈമാറിയത്. വീട് സന്ദര്‍ശിച്ച്‌ തുക നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …