പുതിയ 4ജി ഓണ്‍ലി റീച്ചാര്‍ജ് പ്ലാനുകളുമായി ബിഎസ്‌എന്‍എല്‍. പ്രതിദിനം 10 ജി.ബി ഡാറ്റ ഉപയോഗിക്കാന്‍ 96 രൂപ നല്‍കിയാല്‍ മതിയാകും. കാലാവധിയാകട്ടെ 28 ദിവസവും.
പദ്ധതി ഉടനെ നടപ്പാക്കും. ഈ പ്ലാനില്‍ ഡാറ്റമാത്രമേ ലഭ്യമാകൂ. കൊല്‍ക്കത്തയിലെ ഉപയോക്താക്കള്‍ക്കായി ബിഎസ്‌എന്‍എല്‍ അടുത്തിടെ 4ജി സേവനങ്ങള്‍ ആരംഭിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോള്‍ രണ്ടു 4ജി പ്ലാനുകള്‍ അവതരിപ്പിച്ചത്. ഇതേ പ്ലാന്‍തന്നെ 236 രൂപ നിരക്കില്‍ 84 ദിവസകാലാവധിയില്‍ ലഭിക്കും. നിലവില്‍ എല്ലായിടത്തും പുതിയ പ്ലാന്‍ ലഭിക്കില്ല.
കമ്പനിയ്ക്ക് 4ജി കണക്ടിവിറ്റിയുള്ള ആന്ധ്ര പ്രദേശ്, കൊല്‍ക്കത്ത, മഹാരാഷ്ട്ര, കേരളം, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളിലാകും ആദ്യം നടപ്പാക്കുക. മറ്റ് കമ്പനികളുടെ ഡാറ്റ പ്ലാനുകളുമായി തരതമ്യം ചെയ്യുമ്പോള്‍ ബിഎസ്‌എന്‍എലിന്റെ പ്ലാന്‍ ആകര്‍ഷകമാണ്.