Breaking News

മലദ്വാരത്തിലൂടെ എയര്‍ കംപ്രസര്‍ തിരുകി കയറ്റി കാറ്റടിച്ചു; കുടല്‍മാല തകര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയില്‍…

സുഹൃത്തുക്കളുടെ അതിരുവിട്ട തമാശ തകര്‍ത്തത് യുവാവിന്റെ ജീവിതം. തമാശക്കെന്ന പേരില്‍ രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച്‌ സ്വകാര്യ ഭാഗത്തുകൂടി എയര്‍ കംപ്രസര്‍

തിരുകിക്കയറ്റി കാറ്റടിച്ചതോടെ യുവാവിന്റെ ആന്തരിക ഭാഗം തകരുകയായിരുന്നു. ഗാസിയാബാദ് സ്വദേശിയായ സന്ദീപ് കുമാറാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

കഴിയുന്നത്. സുഹൃത്തുക്കളായ അങ്കിതും ഗൗതവുമാണ് ക്രൂരകൃത്യം ചെയ്തത്. സംഭവത്തില്‍ അങ്കിതിനെയും ഗൗതമിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

നോയിഡ സെക്ടര്‍ 83ലെ സ്ഥാപനത്തില്‍ ജോലിക്കാരാണ് മൂന്നുപേരും. കുടല്‍ തകര്‍ന്ന് ചികിത്സയിലുള്ള യുവാവിന്റെ സ്ഥിതി അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറുകുടലും വന്‍കുടലിന്റെ ഭാഗവും തകര്‍ന്നിട്ടുണ്ട്.

ആറു മാസത്തെ ചികിത്സ കൊണ്ടേ ഇത് ഭേദമാക്കാനാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മലദ്വാരത്തിലൂടെ എയര്‍ കംപ്രസര്‍ തിരുകിക്കയറ്റി സുഹൃത്തുക്കള്‍ കാറ്റ് അടിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരും പിടിച്ചുവെച്ച്‌ ആക്രമണം തുടര്‍ന്നു.

അതിനിടെ രക്തം ഛര്‍ദിക്കുകയായിരുന്നു. യുവാവ് നേരത്തെ മഞ്ഞപ്പിത്തം ബാധിച്ച്‌ ഏറെനാള്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ജോലിക്കായി പുറപ്പെട്ടതായിരുന്നു. അവിടെയെത്തിയ ശേഷമാണ് കൂടെയുള്ളവരുടെ ആക്രമണത്തിന് ഇരയായത്.

യുപിയില്‍ ഇതിന് മുന്‍പും സമാനമായ രീതിയില്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.‌ “ആശുപത്രിയില്‍, എന്റെ സഹോദരന്‍ അല്പം സംസാരിക്കാന്‍ ശ്രമിച്ചു. സംഭവസമയത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും രക്തം ഛര്‍ദ്ദിച്ചുവെന്നും

മറ്റ് നാലഞ്ചു പേര്‍ ഈ സമയത്ത് അവിടെയുണ്ടായിരുന്നുവെന്നും അവര്‍ അവനെ പരിഹസിച്ച്‌ ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു.” സഹോദരന്‍ സുരേഷ് പറഞ്ഞു.

ഇതിന് പിന്നാലെ ചില പ്രാദേശിക ഗുണ്ടകള്‍ തങ്ങളുമായി ബന്ധപ്പെട്ട് കേസില്‍ നിന്ന് പിന്തിരിയണമെന്ന് ഭീഷണിപ്പെടുത്തിയതായും സുരേഷ് പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …