Breaking News

ഐഎസ്എൽ; ജയിക്കുക മാത്രമാണ് ലക്ഷ്യമെന്ന് ബെംഗളൂരു പരിശീലകൻ സൈമൺ ഗ്രേസൺ

മുംബൈ : ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനലിന്‍റെ ആദ്യ പാദ പോരാട്ടത്തിൽ മുംബൈ സിറ്റി ഇന്ന് ബെംഗളൂരുവിനെ നേരിടും. മുംബൈയിലാണ് മത്സരം നടക്കുക. ഈ സീസണിന്‍റെ തുടക്കത്തിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ ഓരോ ജയം വീതം നേടിയിരുന്നു.

സീസണിലെ നിരാശാജനകമായ തുടക്കത്തിന് ശേഷമാണ് ബെംഗളൂരു സെമി ഫൈനലിൽ എത്തിയത്. മുംബൈക്കെതിരെ ഈ നേട്ടം ആവർത്തിക്കാനാണ് ബെംഗളൂരു ലക്ഷ്യമിടുന്നത്.

ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യം, അക്കാര്യത്തിൽ ഒരു സംശയവുമില്ല. എന്നിരുന്നാലും, ഒരു സാഹചര്യത്തിൽ ​ഗോൾ വഴങ്ങേണ്ടി വന്നാൽ അതിൽ പതറി, തുടർച്ചയായി രണ്ടോ മൂന്നോ ​ഗോൾ കൂടി വഴങ്ങുന്ന സാഹചര്യമുണ്ടാകരുതെന്നതാണ് ഉറപ്പാക്കേണ്ടത്. കാരണം രണ്ടാം പാദം ശ്രീ ശ്രീകണ്ഠീരവയിൽ കളിക്കുമ്പോൾ തങ്ങളും പോരാട്ടത്തിൽ സജീവമായുണ്ടാകണമെന്ന് ബെംഗളൂരു എഫ്സി പരിശീലകൻ സൈമൺ ഗ്രേസൺ പറഞ്ഞു.

About News Desk

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …