Breaking News

ഉന്നതവിദ്യാഭ്യാസ മേഖലയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് തകർത്തു: കെ സുധാകരന്‍

തിരുവനന്തപുരം: സർവകലാശാലകളിൽ വി.സിമാരും കോളേജുകളിൽ പ്രിൻസിപ്പൽമാരും ഇല്ലാതെ ഈജിയന്‍ തൊഴുത്താക്കി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും തകര്‍ത്തെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. സി.പി.എമ്മിന് അവർക്കിഷ്ടമുള്ള കുഴിയാനമാരെ സർവകലാശാലകളിൽ വി.സിമാരായും സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽമാരായും നിയമിക്കാൻ കഴിയാത്തതിനാൽ സംസ്ഥാനത്തെ സർവകലാശാലകളും സർക്കാർ കോളേജുകളും പ്രതിസന്ധിയിലായി. അനധികൃത നിയമനങ്ങളും അഴിമതിയും എല്ലായിടത്തും വ്യാപകമാണ്.

ഉന്നതവിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്കരിക്കുന്നതിൽ മനംമടുത്ത് പതിനായിരക്കണക്കിന് കുട്ടികളാണ് ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് വായ്പയുമായി കേരളത്തിൽ നിന്ന് പലായനം ചെയ്യുന്നത്. സി.പി.എമ്മിന്‍റെ അധ്യാപക-അനധ്യാപക സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. ഈ തകർച്ചയിൽ മുഖ്യമന്ത്രിയും ഗവർണറും കൂട്ടുപ്രതികളാണെന്നും സുധാകരൻ പറഞ്ഞു.

സംസ്ഥാനത്തെ 14 സർവകലാശാലകളും നിലവിൽ കടുത്ത പ്രതിസന്ധിയിലാണ്. കേരള, കെ.ടി.യു, കാർഷിക, ഫിഷറീസ്, കലാമണ്ഡലം, നിയമ, സർവകലാശാലകളിൽ വി സിമാർ ഇല്ലാതായിട്ട് മാസങ്ങളായി. മലയാളം സർവകലാശാല വി.സി ഫെബ്രുവരി 28ന് വിരമിച്ചപ്പോൾ കുസാറ്റ്, എം.ജി, സർവകലാശാലകളിലെ വി.സിമാർ ഉടൻ വിരമിക്കും. കണ്ണൂർ സർവകലാശാല വി.സിയുടെ പുനർനിയമനത്തിനെതിരായ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കാലിക്കറ്റ്, സംസ്കൃത, ഓപ്പൺ ഡിജിറ്റൽ സർവകലാശാലകളുടെ വൈസ് ചാൻസലർമാർക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നല്‍കിയിരിക്കുകയാണ്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …