Breaking News

ആമസോൺ പ്രൈം വെബ് സീരീസ് ‘സിറ്റഡലി’ന്‍റെ ട്രെയിലർ പുറത്ത്

അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം തുടങ്ങിയ ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റുസ്സോ ബ്രദേഴ്സ് നിർമ്മിക്കുന്ന ആമസോൺ പ്രൈം വീഡിയോയുടെ വെബ് സീരീസ് സിറ്റഡലിന്‍റെ ട്രെയിലർ പുറത്ത്. ആക്ഷൻ സ്പൈ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ പരമ്പരയിൽ ഗെയിം ഓഫ് ത്രോൺസിൽ റോബ് സ്റ്റാർക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിച്ചാർഡ് മാഡനും പ്രിയങ്ക ചോപ്രയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. 

6 എപ്പിസോഡുകളുള്ള ആദ്യ സീസണിന്‍റെ ആദ്യ 2 എപ്പിസോഡുകൾ ഏപ്രിൽ 28 ന് പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യും. മെയ് 26 വരെ ഓരോ ആഴ്ചയും ഓരോ എപ്പിസോഡ് വച്ച് റിലീസ് ചെയ്യും. ലോകമെമ്പാടുമുള്ള 240 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും സിറ്റഡൽ ലഭ്യമാകും. 

സ്വതന്ത്ര ആഗോള ചാരസംഘടനയായ സിറ്റഡലിന്‍റെ തകർച്ചയും സിറ്റഡലിന്‍റെ പതനത്തോടെ രക്ഷപ്പെട്ട ഏജന്‍റുമാരായ മേസൺ കെയ്‌ൻ, നാദിയ സിൻ എന്നിവർ അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ ഐഡന്‍റിറ്റികൾക്ക് കീഴിൽ ഒരു പുതിയ ജീവിതം നയിക്കുന്നതുമാണ് പരമ്പരയുടെ പ്രമേയം.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …