Breaking News

സംസ്ഥാനത്ത് 566 വാര്‍ഡുകളില്‍ ലോക്‌ഡൗണ്‍, ഏറ്റവും കൂടുതല്‍ മലപ്പുറത്ത്, ഒരു ജില്ലയിൽ മാത്രം നിയന്ത്രണങ്ങളില്ല…

സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ ഐപിആ‌ര്‍ അനുസരിച്ച്‌ പുനക്രമീകരിച്ചു. ഇതോടെ സംസ്ഥാനത്തെ 85 തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലുള്ള 566 വാര്‍ഡുകളില്‍ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തി.

ഐപിആര്‍ എട്ടിനു മുകളിലുള്ള വാര്‍ഡുകളിലാണ് നിലവില്‍ ലോക്‌ഡൗണ്‍ ഉള്ളത്. സംസ്ഥാനത്ത് ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വാര്‍ഡുകളില്‍ ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്.

16 തദ്ദേശസ്ഥാപനങ്ങളിലായി 171 വാര്‍ഡുകളിലാണ് ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തില്‍ ഇടുക്കിയില്‍ മാത്രമാണ് ലോക്‌ഡൗണ്‍ വാര്‍ഡുകളില്ലാത്തത്.

ഇവിടെ എല്ലാ വാര്‍ഡുകളിലും ഐപിആര്‍ എട്ടിനു താഴെയാണ്. പാലക്കാട് 102 വാര്‍ഡുകളിലും, തൃശൂരില്‍ 85 വാര്‍ഡുകളിലും എറണാകുളത്ത് 51 വാര്‍ഡുകളിലും വയനാട് 47 വാര്‍ഡുകളിലും നിയന്ത്രണങ്ങളുണ്ട്.

കോഴിക്കോട് – 21, കാസര്‍കോട് – 24, കോട്ടയം – 26, ആലപ്പുഴ – 11, കൊല്ലം, കണ്ണൂര്‍ – 7 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ലോക്‌ഡൗണ്‍ വാര്‍ഡുകളുടെ കണക്കുകള്‍. തിരുവനന്തപുരത്തും പത്തനംതിട്ടയും ആറ് വാര്‍ഡുകളില്‍ വീതം ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …