Breaking News

വിദ്യാശ്രീ പദ്ധതി; കേടുവന്ന ലാപ്‌ടോപ്പുകള്‍ തിരിച്ചെടുക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍…

വിദ്യാശ്രീ പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ലാപ്‌ടോപ്പുകളില്‍ കേടുവന്നവ തിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു.

വിതരണത്തില്‍ കാലതാമസം വരുത്തിയ കമ്ബനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ട് അപ് സംരഭമായ കൊക്കോണിക്‌സ് വിതരണം ചെയ്ത

കമ്ബ്യൂട്ടറുകള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. കൊക്കോണിക്‌സിന്റെ ലാപ്‌ടോപ്പുകള്‍ ഓണ്‍ ആവുന്നില്ലെന്നായിരുന്നു പരാതി. അതേസമയം പവര്‍ സ്വിച്ചിന് മാത്രമാണ് പ്രശ്‌നമെന്നും ലാപ്‌ടോപ്പുകള്‍ മാറ്റി നല്‍കുമെന്നും കൊക്കോണിക്‌സ് കമ്ബനി അറിയിച്ചിരുന്നു. 2130 കമ്ബ്യൂട്ടറുകളാണ് കമ്ബനി ആകെ വിതരണം ചെയ്തത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …