Breaking News

ലക്ഷദ്വീപ് : മുന്‍കൂര്‍ ജാമ്യം തേടി ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍…

ലക്ഷദ്വപീല്‍ കേന്ദ്രസര്‍ക്കാരും പുതിയ അഡ്മിനിസ്‌ട്രേറ്ററും നടത്തുന്ന ജനവിരുദ്ധ നടപടികള്‍ക്കെതിരെ മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിച്ചതിന്റെ പേരില്‍ ചുമത്തിയ രാജ്യദ്രോഹക്കേസില്‍ മുന്‍ കൂര്‍ ജാമ്യം തേടി ചലച്ചിത്ര

സംവിധായിക ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍ ഹർജി നല്‍കി. ഹർജി നാളെ കോടതി പരിഗണിക്കും. തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനില്‍ക്കില്ലെന്നും ചര്‍ച്ചയ്ക്കിടെയുണ്ടായ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച്‌ പോലിസ് രാജ്യദ്രോഹകുറ്റം

ചുമത്തുകയായിരുന്നുവെന്നും ഐഷ സുല്‍ത്താന ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. കവരത്തിയില്‍ എത്തിയാല്‍ പോലിസ് തന്നെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍

പട്ടേലിനെതിരെ ബയോ വെപ്പണ്‍(ജൈവായുധം) എന്ന വാക്ക് ഐഷ സുല്‍ത്താന പ്രയോഗിച്ചിരുന്നു. സര്‍ക്കാരിനെ ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന തരത്തില്‍ ആരോപണവുമായി സംഘപരിവാര്‍ രംഗത്ത് വരികയും

ഐഷ സുല്‍ത്താനയ്‌ക്കെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണ് ആ വാക്കുകള്‍ പറഞ്ഞതെന്നും രാജ്യത്തെയോ ഗവണ്‍മെന്റിനെയോ ഉദ്ദേശിച്ചിട്ടില്ലെന്നും ഐഷ സുല്‍ത്താന പറഞ്ഞിരുന്നു. എന്നാല്‍ ഐഷ സുല്‍ത്താനയ്‌ക്കെതിരെ പോലിസ് രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …