Breaking News

ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധം; വാഹനങ്ങള്‍ക്ക് തീയിട്ടു, 45 പേര്‍ അറസ്റ്റില്‍…

സാമ്ബത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധം. വ്യാഴാഴ്ച വൈകീട്ട് പ്രസിഡന്റ് ഗോട്ടബായ രജപക്സെയുടെ വസതിക്ക് മുന്നില്‍ 5,000ത്തോളം പേരാണ് തടിച്ചുകൂടിയത്. പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രക്ഷോഭകര്‍ പൊലീസുമായി ഏറ്റുമുട്ടുകയും നിരവധി വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തു.

പ്രസിഡന്റ് വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച 45 പേര്‍ അറസ്റ്റിലായെന്ന് ലങ്കന്‍ പൊലീസ് അറിയിച്ചു. അഞ്ച് ​പൊലീസുകാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരു ബസും രണ്ട് പൊലീസ് ജീപ്പും രണ്ട് മോട്ടോര്‍ ബൈക്കുകളും പ്രക്ഷോഭകാരികള്‍ തീവെച്ചു നശിപ്പിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.

പ്രതിഷേധം ശക്തമായതോടെ ലങ്കയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. കൊളംബോയുടെ നാല് പൊലീസ് ഡിവിഷണുകളിലാണ് കര്‍ഫ്യു. കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി ഉടലെടുത്തിരുന്നു. ഇതിനിടയിലാണ് പൊതുജനങ്ങളുടെ പ്രതിഷേധവും ശക്തമാവുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …