Breaking News

‘മിനിമം ദൂരം’ മാറ്റിയില്ല, ചെറുയാത്രകള്‍ക്കും ചെലവേറും; വിശദാംശങ്ങൾ…

മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം 2.5 കിലോമീറ്റര്‍ ആയി നിലനിര്‍ത്തിയതോടെ ഓര്‍ഡിനറി ബസിലെ പുതിയ ടിക്കറ്റ് നിരക്ക് പല ഫെയര്‍ സ്റ്റേജുകളിലും നിലവിലെ ഫാസ്റ്റ് പാസഞ്ചര്‍ നിരക്കിെനക്കാള്‍ കൂടും. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചപ്പോള്‍ മിനിമം ചാര്‍ജ് കൂട്ടാതെ, മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍ നിന്ന് 2.5 ആയി താഴ്ത്തുകയായിരുന്നു.

ഇതാണ് നിലനിര്‍ത്തിയത്. ഫലത്തില്‍ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, വോള്‍വോ ഉള്‍പ്പെടെയുള്ള സൂപ്പര്‍ക്ലാസ് ബസുകളുടെ നിരക്കും ഇതിന് അനുസൃതമായി ഉയര്‍ത്തേണ്ടിവരും. തത്ത്വത്തില്‍ കാര്യമായ വര്‍ധനക്കാണ് സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുന്നത്. ഫെയര്‍‌സ്റ്റേജിലെ അപാകം പരിഹരിക്കാന്‍ തയാറാകാത്തത് യാത്രക്കാര്‍ക്ക് ബാധ്യതയാകും. ഓര്‍ഡിനറി ബസ് യാത്രക്കാരില്‍ 60 ശതമാനത്തില്‍ അധികവും പത്തുകിലോമീറ്ററിനുള്ളില്‍ യാത്ര ചെയ്യുന്നവരാണ്. ഒരു ബസില്‍ ഏറ്റവും കൂടുതല്‍ ചെലവാകുന്നത് മിനിമം ടിക്കറ്റാണ്.

ഈ സ്റ്റേജിലെ യാത്രാദൂരം പകുതിയായി കുറച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയിട്ടും ഇത് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. രണ്ടര കിലോമീറ്ററിന്‍റെ ഫെയര്‍‌സ്റ്റേജ് കോവിഡിനുമുമ്ബുവരെ നിരക്ക് കണക്കാക്കാന്‍ പരിഗണിച്ചിരുന്നില്ല. രാത്രി യാത്രക്ക് 40 ശതമാനം അധിക നിരക്ക് ഈടാക്കാമെന്ന രാമചന്ദ്രന്‍ കമീഷന്‍ ശിപാര്‍ശ എല്‍.ഡി.എഫ് നിരസിച്ചത് മാത്രമാണ് യാത്രക്കാര്‍ക്ക് ഏക ആശ്വാസം.

ബസ് ചാര്‍ജ് വര്‍ധനക്കൊപ്പം രാത്രി യാത്രക്ക് പ്രത്യേക നിരക്ക് കൂടി ഏര്‍പ്പെടുത്തിയാല്‍ വലിയ പ്രതിഷേധം ഉണ്ടാകുമെന്നുകണ്ടാണ് പിന്മാറ്റം. ഈ നിര്‍ദേശം നടപ്പായെങ്കില്‍ രാത്രി മിനിമം ചാര്‍ജ് 14 രൂപയാകുമായിരുന്നു. ദിവസവേതനക്കാരായ സാധാരണക്കാരെയാകും ഇത് ബാധിക്കുക. ഈ സമയം തിരക്ക് കുറവായതിനാല്‍ നിരക്ക് കൂട്ടണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം.

ശരാശരി 4000-4500 ബസ് നിരത്തിലുണ്ടായിരുന്ന ഘട്ടങ്ങളില്‍ നിരക്ക് വര്‍ധനയുണ്ടാകുമ്ബോള്‍ 25 ലക്ഷം രൂപ പ്രതിദിന വരുമാനത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് വര്‍ധിക്കുമായിരുന്നു. എന്നാല്‍ സര്‍വിസുകളുടെ എണ്ണം 3500 ലേക്ക് താഴ്ന്നതോടെ 15-18 ലക്ഷം വര്‍ധനയേ കെ.എസ്.ആര്‍.ടി.സി പ്രതീക്ഷിക്കുന്നുള്ളൂ.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …