Breaking News

യുവാക്കള്‍ തീവണ്ടിക്ക് മുന്നില്‍ ജീവനൊടുക്കി; ഇരുവരും പ്രണയിച്ചത് ഒരു പെൺകുട്ടിയെ…

ഒരു പെണ്‍കുട്ടിയെ പ്രണയിച്ച ബന്ധുക്കളായ യുവാക്കള്‍ തീവണ്ടിക്ക് ​ മുന്നില്‍ ചാടി ആത്മഹത്യ ചെയ്​തു. രാജസ്​ഥാന്‍ ബുന്‍ഡി ജില്ലയില്‍ ഞായറാഴ്​ച​ പുലര്‍ച്ചെയാണ് സംഭവം നടന്നത്.

23 വയസുകാരായ മഹേന്ദ്ര ഗുര്‍ജാര്‍, ദേ​വ്​രാജ്​ ഗുര്‍ജാര്‍ എന്നിവരാണ്​ ജീവനൊടുക്കിയത്. രണ്ടുപേരുടെയും കൈയില്‍ ‘ആശ’ എന്ന പേര്​ പച്ചകുത്തിയിരുന്നതായി പൊലീസ്​ വെളിപ്പെടുത്തി.

മരിച്ചവരുടെ ഫോണ്‍ രേഖകളില്‍നിന്നും ഫോ​ട്ടോകളില്‍നിന്നും ഇരുവരും ഒരേ പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നുവെന്ന്ത് വ്യക്തമായത്. അതെ സമയം പെണ്‍കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പ്രാഥമിക നിഗമനത്തില്‍ ഇരുവരും ആത്മഹത്യ ചെയ്​തതായാണ്​ നിഗമനമെന്നും ആത്മഹത്യ കുറിപ്പ്​ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ്​ അറിയിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക്​ കൈമാറി. സംഭവത്തില്‍ പൊലീസ്​ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …