Breaking News

മുന്നൂറിലധികം സ്ത്രീകളെ വിഡിയോ കോള്‍ ചെയ്​ത്​ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌​ ഭീഷണിപ്പെടുത്തി ; 35 കാരന്‍ അറസ്​റ്റില്‍…

ഉത്തര്‍പ്രദേശില്‍ മുന്നൂറ്റമ്ബതോളം സ്ത്രീകളെ വാട്​സ്​ആപിലൂടെ വിഡിയോ കോള്‍ ചെയ്​ത്​ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച 35 കാരന്‍ അറസ്​റ്റില്‍. ബല്ലിയ സ്വദേശിയായ ശിവ്​ കുമാര്‍ വര്‍മയാണ്​

യു.പി പൊലീസിന്‍റെ വിമണ്‍ പവര്‍ ലൈനിന്റെ പിടിയിലായത്​.  വിഡിയോ കോളിലൂടെ അശ്ലീലം കാണിച്ച ശേഷം അവ റെക്കോഡ്​ ചെയ്​ത്​ ക്ലിപ്പുകള്‍ കാണിച്ച്‌​ ഭീഷണിപ്പെടുത്തിയതായും

സ്​ത്രീകളുടെ പരാതിയില്‍ ആരോപിക്കുന്നു. ശിവകുമാര്‍ ബി.എ ബിരുദധാരിയാണ്​.

ബല്ലിയ ജില്ലയിലെ ഗര്‍വാര്‍ പൊലീസ്​ സ്​റ്റേഷന്‍ പരിധിയില്‍ സ്​റ്റേഷനറി കട നടത്തുകയാണ്​ ഇയാള്‍. പതിനഞ്ചോളം ജില്ലകളിലെ 350 ഒാളം സ്ത്രീകളെ വിഡിയോ കോള്‍ ചെയ്യുകയും അപമാനിക്കുകയും ചെയ്​തതായി പൊലീസ്​ വെളിപ്പെടുത്തുന്നു.

ഏഴു ഫോണുകളും നിരവധി സിം കാര്‍ഡുകളും ഇയാളില്‍ നിന്ന്​ പൊലീസ്​ പിടികൂടി. ​കഴിഞ്ഞ ഫെബ്രുവരിയില്‍ ലഖ്​​നോവില്‍നിന്നാണ്​ ഇയാള്‍ക്കെതിരെ ആദ്യ പരാതി ലഭിക്കുന്നത്​. സ്​റ്റേഷനറി കടയിലെ ജോലിക്ക്​ ശേഷം ഇയാള്‍ റാന്‍ഡമായി

നമ്ബര്‍ തെരഞ്ഞെടുക്കുകയും ട്രൂകോളറിലൂടെ സ്​ത്രീകളുടേതാണെന്ന്​ ഉറപ്പുവരുത്തുകയും ചെയ്യും. സ്​ത്രീകളുടേതാണെങ്കില്‍ ഇയാള്‍ വിഡിയോ കോള്‍ ചെയ്യുകയും അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്യും -പൊലീസ്​ പറയുന്നു.

‘നഗ്​നനായ ശേഷമായിരിക്കും ഇയാള്‍ ഫോണ്‍ വിളിക്കുക. സ്​ത്രീകള്‍ കോളെടുത്ത്​ നിമിഷങ്ങള്‍ക്കകം ഇയാള്‍ ദൃശ്യങ്ങള്‍ റെക്കോര്‍ഡ്​ ചെയ്യും.​ ഫോണ്‍ കട്ട്​ ചെയ്യു​മ്ബോള്‍

റെക്കോര്‍ഡ്​ ചെയ്​ത ദൃശ്യങ്ങള്‍ കാണിച്ച്‌​ ഭീഷണിപ്പെടുത്തും. ഭര്‍ത്താവിനും കുടുംബത്തിനും മറ്റും അയച്ചുനല്‍കുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്യും.

അതിനാല്‍ സ്​ത്രീകള്‍ പരാതി നല്‍കാന്‍ തയാറാകാറില്ലെന്നും നമ്ബര്‍ മാറ്റുകയാണ്​ പതിവെന്നും പൊലീസ്​ ചൂണ്ടിക്കാട്ടുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …