Breaking News

വാക്സീന്‍ സൗജന്യമാക്കിയ നരേന്ദ്ര മോദിയുടെ തീരുമാനത്തിന് പ്രശംസങ്ങളുമായി ഷെയ്‍ന്‍ നിഗം…

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വാക്സീന്‍ സൗജന്യമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സീന്‍

നല്‍കുമെന്നാണ് പ്രധാനമന്ത്രി ഇന്നലെ അറിയിച്ചത്. ഇപ്പോള്‍ ഇതാ വാക്സീന്‍ സൗജന്യമാക്കിയ മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍ അറിയിച്ച്‌ എത്തിയിരിക്കുകയാണ് നടന്‍ ഷെയ്‍ന്‍ നിഗം.

ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്‍ക്കും വാക്സീന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍ എന്നാണ് ഷെയ്‍ന്‍ നിഗം എഴുതിയിരിക്കുന്നത്. പല

വിമര്‍ശനങ്ങളും, പല പാളിച്ചകളും ഉണ്ടാകാം , എന്തിരുന്നാലും ഈ ഒരു തീരുമാനം എടുത്തു എന്നത് അഭിനനന്ദനാര്‍ഹമാണ് എന്നും ഷെയ്‍ന്‍ കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …