Breaking News

തന്റെ പാദം എപ്പോള്‍ ഇന്‍ഡ്യയില്‍ പതിയുന്നുവോ അന്ന് മാത്രമേ രാജ്യത്തെ കോവിഡ് ദുരന്തം അവസാനിക്കൂ: നിത്യാനന്ദ…

താന്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്നാല്‍ മാത്രമേ രാജ്യത്തെ കോവിഡ് ദുരന്തം അവസാനിക്കൂവെന്ന് പീഡനകേസില്‍ പ്രതിയായി രാജ്യംവിട്ട സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ.

രണ്ട് ദിവസം മുമ്ബ് പുറത്തിറക്കിയ വിഡിയോയിലാണ് നിത്യാനന്ദ ഇക്കാര്യം പറയുന്നത്. തന്റെ ഭക്തന്റെ ചോദ്യത്തിന് മറുപടിയായാണ് നിത്യാനന്ദയുടെ മറുപടി പറഞ്ഞത്. ഇന്ത്യ

എപ്പോള്‍ കോവിഡില്‍ നിന്ന് മോചിതമാകുമെന്നാണ് അനുയായി ചോദിച്ചത്. അമ്മന്‍ ദേവതയുടെ ആത്മാവ് തന്നില്‍ പ്രവേശിച്ചിട്ടുണ്ടെന്നും തന്റെ പാദം

ഇന്ത്യന്‍ മണ്ണില്‍ പതിയുന്ന അന്ന് മാത്രമേ കോവിഡില്‍ നിന്ന് രാജ്യത്തിന് മോചനമുണ്ടാകൂവെന്ന് നിത്യാനന്ദ മറുപടി നല്‍കുകയായിരുന്നു. വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നിത്യാനന്ദ 2019ലാണ് രാജ്യം വിട്ടത്. ഇക്വഡോറിലെ ദ്വീപ് വിലക്കുവാങ്ങി കൈലാസ എന്ന രാജ്യം സ്ഥാപിച്ചിരിക്കുകയാണ് നിത്യാനന്ദ. സ്വന്തമായി പാസ്‌പോര്‍ടും പതാകയും

പുറത്തിറക്കി കൈലാസത്തെ രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിത്യാനന്ദ. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരവധി രാജ്യങ്ങളില്‍ നിന്ന് കൈലാസയിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …