Breaking News

ലൈവ് ഓഡിയോ റൂം ഫീച്ചര്‍ അവതരിപ്പിച്ച്‌ ഫെയ്സ്ബുക്ക്…

ലൈവ് ഓഡിയോ റൂമുകളും പോഡ്‌കാസ്റ്റുകളും ഉള്‍പ്പെടുത്തി ഫെയ്സ്ബുക്ക് നവീകരിച്ചു. ക്ലബ്‌ ഹൗസിന്‍റെയും സ്‌പോട്ടിഫൈയുടെയും സവിശേഷതകള്‍ ഇപ്പോള്‍ ഫെയ്സ്ബുക്കിലും ലഭ്യമാണ്. പൊതു ഗ്രൂപ്പുകളിലേക്ക്

ശ്രോതാക്കളെ ചേര്‍ക്കാനും അവര്‍ക്ക് സംസാരിക്കാനും കഴിയും. ഗ്രൂപ്പുകളിലെ സംഭാഷണ സമയത്ത് മറ്റു ഉള്ളവരേയും ഗ്രൂപ്പിലേക്ക് ക്ഷണിക്കാം. ഒരു ഗ്രൂപ്പില്‍ 50 പേര്‍ക്കെ സംസാരിക്കാന്‍ കഴിയൂ.

ശ്രോതാക്കളുടെ എണ്ണത്തിന് പരിധിയില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഗ്രൂപ്പിന്‍റെ എല്ലാ നിയന്ത്രണങ്ങളും ഗ്രൂപ്പ് അഡ്മിന്‍റെ കയ്യിലാണ്. പൊതു ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും

ലൈവ് ഓഡിയോ റൂം കേള്‍ക്കാന്‍ കഴിയും. എന്നാല്‍ സ്വകാര്യ ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ക്ക് മാത്രമേ കേള്‍ക്കാന്‍ കഴിയൂ എന്ന് ഫെയ്സ്ബുക്ക് മേധാവി ഫിഡ്‌ജി സിമോ അറിയിച്ചു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …