Breaking News

സ്ത്രീധന പീഡനങ്ങളുടെ നാടായി കേരളം; അഞ്ചു വര്‍ഷത്തിനിടെ 15,143 കേസുകൾ; 66 സ്ത്രീധന പീഡന മരണങ്ങള്‍; കഴിഞ്ഞ നാലു മാസത്തിനിടെ 1080 ഗാര്‍ഹിക പീഡനക്കേസുകള്‍…

അഞ്ചു വര്‍ഷത്തിനിടെ 66 പെണ്‍കുട്ടികളാണ് സ്ത്രീധനം കുറഞ്ഞു പോയതിന്റെയോ ഇല്ലാത്തതിന്റെയോ പേരില്‍ പീഡനമേറ്റ് മരണപ്പെട്ടത്. നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ പ്രതിയായ വെമ്ബായത്തെ സ്ത്രീ പീഡന മരണം ഉള്‍പ്പെടെ നിരവധി കേസുകള്‍ ഇക്കൂട്ടത്തിലില്ല.

പൊലീസ് കുറ്റപത്രം നല്‍കിയ കേസുകളുടെ എണ്ണം മാത്രമാണ് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ പക്കലുള്ളത്. യഥാര്‍ത്ഥ കണക്ക് ഇതില്‍ക്കൂടും. 2016ലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത്,

25 എണ്ണം. 2017-ല്‍ 12ഉം 18ല്‍ 17ഉം പേര്‍ മരണപ്പെട്ടു. 2019ലും ഇരുപതിലും ആറു പേര്‍ക്കു വീതവും സ്ത്രീധനത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഈ വര്‍ഷത്തെ കേസുകളൊന്നും കണക്കിലില്ല. 2021 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാലു മാസത്തിനുള്ളില്‍

ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പ്രതികളായ 1080 കേസുകളാണുള്ളത്. അഞ്ചു വര്‍ഷത്തിനുള്ളിലാകട്ടെ ഇത്തരത്തിലുള്ള 15,143 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2016-ല്‍ 3,455 കേസുകളും 2017-ല്‍ 2,856 കേസുകളും

2018-ല്‍ 2,046 കേസുകളും രജിസ്റ്റര്‍ ചെയ്തു. 2019-ല്‍ 2,991 കേസുകളും 2010-ല്‍ 2,715 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 28 കുടുംബ കോടതികളിലായി 1,04,015 കേസുകളാണുള്ളത്.

സ്ത്രീ സുരക്ഷയ്ക്കായി നിരവധി പദ്ധതികള്‍ പൊലീസും സര്‍ക്കാരും നടപ്പിലാക്കുന്നുണ്ട്. കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …