Breaking News

സംസ്ഥാനത്ത് 12,617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 141 മരണം; 11,730 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 12617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി.,

ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,21,56,947 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,295 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 11,730 പേര്‍ രോഗമുക്തി നേടി.

മലപ്പുറം 1603
കൊല്ലം 1525
എറണാകുളം 1491
തിരുവനന്തപുരം 1345
തൃശൂര്‍ 1298
പാലക്കാട് 1204
കോഴിക്കോട് 817

ആലപ്പുഴ 740
കോട്ടയം 609
കണ്ണൂര്‍ 580
പത്തനംതിട്ട 441
കാസര്‍ഗോഡ് 430
ഇടുക്കി 268
വയനാട് 266

11,719 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 766 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 1542
കൊല്ലം 1516
എറണാകുളം 1454
തിരുവനന്തപുരം 1251
തൃശൂര്‍ 1288
പാലക്കാട് 670
കോഴിക്കോട് 805

ആലപ്പുഴ 734
കോട്ടയം 583
കണ്ണൂര്‍ 524
പത്തനംതിട്ട 426
കാസര്‍ഗോഡ് 416
ഇടുക്കി 256
വയനാട് 254

72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, കാസര്‍ഗോഡ് 10, എറണാകുളം, തൃശൂര്‍ 9 വീതം, പത്തനംതിട്ട 6, കൊല്ലം, പാലക്കാട്, വയനാട് 5 വീതം, തിരുവനന്തപുരം 4, ഇടുക്കി 2, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …