Breaking News

സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം…

സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ്​ ഫലം പ്രഖ്യാപിച്ചത്​. 99.37 ആണ്​ വിജയശതമാനം. cbseresults.nic.in അല്ലെങ്കില്‍ cbse.gov.in എന്നീ വെബ്​സൈറ്റുകളിലൂടെ ഫലമറിയാം.

ഉമാങ്​ (UMANG) ആപ്പ്​ വഴിയും ഡിജി ലോക്കര്‍ സംവിധാനത്തിലൂടെയും ഫലമറിയാനാകും. എസ്​.എം.എസ്​ സംവിധാനത്തിലൂടെയും ഫലമറിയാം. 99.67 ശതമാനമാണ്​ പെണ്‍കുട്ടികളുടെ വിജയശതമാനം.

ആണ്‍കുട്ടികളുടേത്​ 99.13 ശതമാനവുമാണ്​ വിജയം. കേന്ദ്രീയ വിദ്യാലയങ്ങള്‍ നൂറുമേനി വിജയം നേടി. 12,96,318 പേര്‍ ഉന്നത പഠനത്തിന്​ അര്‍ഹത നേടി. 10, 12ാം ക്ലാസ്​ ഫലപ്രഖ്യാപനത്തിന്​ മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക്​ റോള്‍ നമ്ബര്‍ അറിയുന്നതിന്​

സി.ബി.എസ്​.ഇ സംവിധാനമൊരുക്കിയിരുന്നു. റോള്‍ നമ്ബര്‍ അറിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക്​ ഫലം അറിയാന്‍ സാധിക്കൂ. സി.ബി.എസ്​.ഇയുടെ ഔദ്യോഗിക വെബ്​സൈറ്റുകളായ cbse.nic.in അ​ല്ലെങ്കില്‍

cbse.gov.in ലൂടെ റോള്‍ നമ്ബര്‍ അറിയാം. ഈ വെബ്​സൈറ്റിലെ ലിങ്കിലൂടെ പ്രവേശിച്ച്‌​ വ്യക്തിവിവരങ്ങള്‍ നല്‍കിയാല്‍ റോള്‍ നമ്ബര്‍ ലഭ്യമാകും. കോവിഡ്​ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക്​

അഡ്​മിഷന്‍ ടിക്കറ്റ്​ ലഭിക്കുന്നതിന്​ മുമ്ബുതന്നെ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. 1304561 ലക്ഷം വിദ്യാര്‍ഥികളുടെ ഫലമാണ്​ സി.ബി.എസ്​.ഇ പ്രസിദ്ധീകരിച്ചത്​​. കോവിഡ്​ സാഹചര്യത്തില്‍ പൊതു പരീക്ഷ റദ്ദാക്കുകയും ചെയ്​തിരുന്നു. മുന്‍ പ്രകടനത്തിന്‍റെ അടിസ്​ഥാനത്തിലാണ്​ ഇത്തവണത്തെ ഫലപ്രഖ്യാപനം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …