Breaking News

വികസന കാര്യങ്ങളിൽ സജി ചെറിയാനൊപ്പം എത്താൻ ആർക്കും സാധിക്കില്ല: കൊടിക്കുന്നിൽ സുരേഷ്

ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാനെ പ്രശംസിച്ച് കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ്. ചെങ്ങന്നൂരിലെ വിദ്യാഭ്യാസ സമുച്ചയത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിനിടയിലായിരുന്നു പരാമർശം. എന്നാൽ സജി ചെറിയാനെ മാത്രമല്ല മുൻ എം.എൽ.എമാരെ കുറിച്ചു കൂടിയാണ് താൻ പറഞ്ഞതെന്ന്‌ പിന്നീട് എംപി വ്യക്തമാക്കി.

“വികസനകാര്യങ്ങളിൽ ആർക്കും മന്ത്രി സജി ചെറിയാനൊപ്പം എത്താൻ കഴിയില്ല. ഞാൻ ശ്രമിച്ചിരുന്നു, പക്ഷേ കഴിഞ്ഞില്ല. ഉദ്യോഗസ്ഥരെക്കൊണ്ട് ജോലി ചെയ്യിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അമ്മി കൊത്താൻ ഉണ്ടോ എന്ന് ചോദിക്കുന്നത് പോലെ, ഒരു കല്ല് ഇടാൻ ഉണ്ടോ എന്ന് അന്വേഷിച്ചു നടക്കണ്ട അവസ്ഥ ആണ് മണ്ഡലത്തിൽ. അത്രയും കല്ലുകൾ ഇട്ടുകഴിഞ്ഞു,” കൊടിക്കുന്നിൽ പറഞ്ഞു.

അതേസമയം സജി ചെറിയാനെ മാത്രമായി പ്രശംസിച്ചിട്ടില്ലെന്നും ശോഭന ജോർജ്, പി സി വിഷ്ണുനാഥ്, കെ കെ രാമചന്ദ്രൻ നായർ തുടങ്ങിയ എം എൽ എമാരും ചെങ്ങന്നൂരിന്റെ വികസനത്തിന് മുൻഗണന നൽകിയെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. പി സി വിഷ്ണുനാഥ് എം എൽ എയും വേദിയിൽ സന്നിഹിതനായിരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …