Breaking News

കൊച്ചിയില്‍ ഗോള്‍ മഴ; ഹാട്രിക്കുമായി ഒറ്റയ്ക്ക് പൊരുതി ഒഗ്ബെചെ, എന്നിട്ടും ബ്ലാസ്റ്റേഴ്സിന് വമ്പന്‍ തോല്‍വി…

ഐ എസ് എല്ലില്‍ കൊച്ചിയില്‍ ഇന്ന് ഗോള്‍ മഴ. ആദ്യ പകുതിയില്‍ മൂന്ന് ഗോളിന് പിറകില്‍ പോയ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ ഒഗ്ബെചെ ഒറ്റയ്ക്ക് നിന്ന് പൊരുതി നോക്കിയിട്ടും കൊച്ചിയില്‍ വീണ്ടും പരാജയം.

ഒമ്പത് ഗോളുകള്‍ പിറന്ന മത്സരത്തില്‍ 6-3ന്റെ പരാജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത്. കേരളത്തിന് വേണ്ടി മൂന്ന് ഗോളുകള്‍ നേടി ഒഗ്ബെചെ ഒറ്റയ്ക്ക് പൊരുതിയെങ്കിലും പരാജയപ്പെട്ടു.

കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാന അഞ്ച് മിനുട്ടില്‍ മൂന്ന് ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.

ബജറ്റ് 2020: സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും; പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തില്‍ വര്‍ധന; നിര്‍മലയുടെ വന്‍ പ്രഖ്യാപനം

ആദ്യം രെഹ്നേഷിന്റെ പിഴവിലാണ് ഗോള്‍ വന്നത്. 40ആം മിനുട്ടില്‍ രെഹ്നേഷിന്റെ പാസ് നേരെ ക്രിവെലാരോയുടെ കാലിലേക്ക് പോയപ്പോള്‍ നിമിഷ നേരം കൊണ്ട് അത് ഗോളായി മാറി. പിന്നാലെ ക്രിവലാരോയുടെ അസിസ്റ്റില്‍ നിന്ന് വാല്‍സ്കിസ് രണ്ടാം ഗോള്‍ നേടി.

ഹാഫ് ടൈം വിസിലിനു മുമ്ബ് വീണ്ടും ക്രിവലാരോയുടെ ബൂട്ടില്‍ നിന്ന് ഗോള്‍ വീണു. പക്ഷേ, രണ്ടാം പകുതിയില്‍ കളിതുടങ്ങുയപ്പോള്‍ പൊരുതി കയറാന്‍ കേരളത്തിനായി. 48ആം മിനുട്ടില്‍ നായകന്‍റെ വക ഒരു ഗോള്‍ മടക്കി.

വനിതാക്ഷേമത്തിന് 28,600 കോടി; പോഷകാഹാര പദ്ധതിക്ക്​ 35,600 കോടി..!

ജെസെലിന്റെ ക്രോസില്‍ നിന്നായിരുന്നു ഒഗ്ബെചെയുടെ ആദ്യ ഗോള്‍. പക്ഷെ 59ആം മിനുട്ടില്‍ ചാങ്ങ്തെയുടെ ഗോളിലൂടെ ചെന്നൈയിന്‍ വീണ്ടും ലീഡ് ഉയര്‍ത്തി. 65, 76 മിനുട്ടുകളില്‍ വീണ്ടും ഒഗ്ബെചെ ഗോളടിച്ചപ്പോള്‍ കളി 4-3ല്‍ എത്തി.

ഇതോടെ ഈ ഐ എസ് എല്‍ സീസണിലെ ആദ്യ ഹാട്രിക്ക് നേടുന്ന താരമായും ബ്ലാസ്റ്റേഴ്സ് നായകന്‍ മാറി. പക്ഷെ ജയിക്കാന്‍ ഈ ഒറ്റയാള്‍ പോരാട്ടം മതിയായില്ല. 80ആം മിനുട്ടില്‍ വീണ്ടും

ചാങ്തെയുടെ വക അടുത്ത ഗോള്‍. പിന്നാലെ വാല്‍സ്കിസിന്റെ വക ചെന്നൈയിന്റെ ആറാം ഗോളും പിറന്നു. ഈ ജയത്തോടെ ചെന്നൈ അഞ്ചാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …