ചൈനയെ പിടിച്ചുകുലുക്കിയ കൊറോണ ഇപ്പോള്‍ രാജ്യത്തിന് പുറത്ത് വൈറസ് ബാധയെ തുടര്‍ന്നുള്ള ആദ്യ മരണം ഫിലിപ്പീന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ 44കാരനാണ് മരിച്ചത്.
കേന്ദ്ര ബജറ്റ് 2020; ‘വില കൂടിയതും കുറഞ്ഞതും ഇവയ്ക്കൊക്കെ’; കൂടുതല്‍ അറിയാന്‍…
വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ചൈനയില്‍ മരണസംഖ്യ ഇതിനോടകം തന്നെ 304 ആയി ഉയര്‍ന്നു. പ്രാദേശികമായുള്ള വൈറസ് വ്യാപനമല്ല ഫിലിപ്പീന്‍സിലുള്ളതെന്നും വുഹാനില്‍
നിന്നെത്തിയ വ്യക്തിയാണ് വൈറസ് ബാധിച്ച് മരിച്ചതെന്നും ലോകാരോഗ്യ സംഘടനയുടെ ഫിലിപ്പീന്‍സിലെ പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയെ കൂടാതെ മറ്റ് 24ഓളം രാജ്യങ്ങളിലായി 131 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ചൈനയില്‍ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത് 14,380 പേര്‍ക്കാണ്.