Breaking News

വിഭജനകാലത്ത് വേർപിരിഞ്ഞു; 75 വർഷങ്ങൾക്ക് ശേഷം ഒന്നായി സിഖ് സഹോദരങ്ങൾ

ലാഹോർ : 1947 ലെ ഇന്ത്യ പാകിസ്ഥാൻ വിഭജനസമയത്ത് വേർപിരിഞ്ഞ സഹോദരങ്ങൾ 75 വർഷത്തിന് ശേഷം കണ്ടുമുട്ടി. പരസ്പരം ആലിംഗനം ചെയ്തും, ഗാനങ്ങൾ ആലപിച്ചും, പൂക്കൾ കൈമാറിയും അവർ സന്തോഷം പ്രകടിപ്പിച്ചത് വൈകാരിക നിമിഷമായിരുന്നു.

ഇരുസഹോദരങ്ങളും ഹരിയാനയിൽ നിന്നുള്ളവരാണ്. മരണപ്പെട്ട പിതാവിന്റെ സുഹൃത്ത് കരീം ബക്ഷിയോടൊപ്പം മഹേന്ദ്രഗൗഡ ഗ്രാമത്തിലായിരുന്നു ഇരുവരുടെയും താമസം. മൂത്തമകനായ ഗുർദേവ് സിംഗിനൊപ്പം ബക്ഷ് പാകിസ്ഥാനിലേക്ക്‌ കുടിയേറിയപ്പോൾ ഇളയമകൻ ദായാസിംഗ് ഹരിയാനയിൽ മാതാവിനൊപ്പം നിൽക്കുകയായിരുന്നു.

ഇതിനിടയിൽ ലാഹോറിൽ നിന്ന് 200 കി.മീ. അകലെയുള്ള പഞ്ചാബ്‌ പ്രവിശ്യയിലെ ജാങ് ജില്ലയിലേക്ക് ബക്ഷ് താമസം മാറുകയും, ഗുർദേവ് സിംഗിന്റെ പേര് ഗുലാം മുഹമ്മദ്‌ എന്നാക്കി മാറ്റുകയും ചെയ്തു. ബക്ഷിയുടെ മരണത്തോടെ സഹോദരനെ തിരക്കി പിതാവ് നിരന്തരം ഇന്ത്യൻ ഗവണ്മെന്റുമായി ബന്ധപ്പെടാറുണ്ടായിരുന്നുവെന്ന് ഗുർദേവ് സിംഗിന്റെ മകൻ മുഹമ്മദ്‌ ഷെരീഫ് പറഞ്ഞു. നീണ്ട കാത്തിരിപ്പിനാണ് ഇപ്പോൾ ഫലമുണ്ടായിരിക്കുന്നത്. ഗുർദേവ് മരണപ്പെട്ടെങ്കിലും തന്റെ പിതൃസഹോദരന്റെ കുടുംബത്തെ കണ്ടെത്താനായതിന്റെ സന്തോഷത്തിലാണ് അവർ.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …