Breaking News

കേന്ദ്രനേതൃത്വത്തിന്റെ അനുമതി ലഭിച്ചില്ല; സുരേന്ദ്രൻ്റെ സംസ്ഥാന പര്യടനം മാറ്റി

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ സംസ്ഥാന പര്യടനം മാറ്റി. കേന്ദ്രനേതൃത്വത്തിൽ നിന്ന് അനുമതി ലഭിക്കാത്തതാണ് കാരണം. ബൂത്തുതല പ്രവർത്തനങ്ങൾ ഊർജിതമാക്കിയ ശേഷം യാത്ര മതിയെന്ന് കേന്ദ്രനേതൃത്വം നിർദ്ദേശിച്ചതായാണ് വിവരം. 20 പാർലമെന്‍റ് മണ്ഡലങ്ങളിലൂടെ പദയാത്ര നടത്താനായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ പദ്ധതി.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ കേരള യാത്രയ്ക്ക് പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ഏപ്രിൽ അവസാനമോ മെയ് മാസത്തിലോ കേരള പര്യടനം നടത്തണം എന്നായിരുന്നു സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. ഇതുസംബന്ധിച്ച് കഴിഞ്ഞ മാസം ആദ്യം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു.

ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ദേശീയ തലത്തിൽ യാത്ര തീരുമാനിക്കും. ബൂത്ത് തലത്തിലുള്ള നിശബ്ദ പ്രവർത്തനത്തിലാണ് ബി.ജെ.പി നേതാക്കൾ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. 12ന് തൃശൂരിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തും. കാസർകോട് മുതൽ തിരുവനന്തപുരം വരെ 20 ലോക്സഭാ മണ്ഡലങ്ങളിലൂടെ പദയാത്ര നടത്താനായിരുന്നു കെ സുരേന്ദ്രന്‍റെ പദ്ധതി. അതാണ് ഇപ്പോൾ മാറ്റിവച്ചിരിക്കുന്നത്. തിരുവനന്തപുരം ഉൾപ്പെടെ ആറ് മണ്ഡലങ്ങളിൽ കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കാനും നിർദേശമുണ്ട്. കേന്ദ്രമന്ത്രിമാരായ ശോഭ കരന്തലജെ, ഭഗവത്റാവു ഖുബ എന്നിവർക്ക് മൂന്ന് മണ്ഡലങ്ങളുടെ ചുമതലയുണ്ട്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …