Breaking News

സ്വര്‍ണ വിലയില്‍ വൻ ഇടിവ് ; പവന് ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്ക്…

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് കുറഞ്ഞത് 280 രൂപയാണ്.

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 11.17 ദശലക്ഷമായി; രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 16,838 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്…Read more

ഇതോടെ പവന് 33,160 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്.  അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്.

അഞ്ചുദിവസത്തിനിടെ 1280 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4145 രൂപയായി.

മാര്‍ച്ച്‌ ഒന്നിന് 34,440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇതിലാണ് അഞ്ചുദിവസം കൊണ്ട് ആയിരത്തിലധികം രൂപയുടെ കുറവ് ഉണ്ടായത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …