Breaking News

വിവാഹ ശേഷം കാമുകനൊപ്പം ഒളിച്ചോടിയെ യുവതിയെ പിതാവ്​ കൊലപ്പെടുത്തി…

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ കാമുകനൊപ്പം ഒളിച്ചോടിയ മകളെ പിതാവ് കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി. 19കാരിയായ മകള്‍ പിങ്കിയെ കൊലപ്പെടുത്തയ കുറ്റത്തിന് പിതാവ് ശങ്കര്‍ലാല്‍ സെയ്‌നി (50)യെ പോലിസ് അറസ്റ്റുചെയ്തു.

സ്വര്‍ണ വിലയില്‍ വൻ ഇടിവ് ; പവന് ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്ക്…Read more

രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം നടന്നത്. ഫെബ്രുവരി 16നാണ് മറ്റൊരു വ്യക്തിയുമായി പിങ്കിയുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍, മൂന്നുദിവസത്തിനുശേഷം ഭര്‍ത്താവിന്റെ

വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയ പിങ്കി ഫെബ്രുവരി 21ന് കാമുകന്‍ റോഷനുമായി ഒളിച്ചോടുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ ദീപക് കുമാര്‍ പറഞ്ഞു. മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച്‌ പിതാവ് പോലിസില്‍ പരാതി നല്‍കിയിരുന്നു. ഒടുവില്‍

പിങ്കിയുടെ കുടുംബാംഗങ്ങള്‍ അവളെ കണ്ടെത്തി തിരികെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിനുശേഷമാണ് പിതാവ് മകളെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുന്നത്. കൊലപാതകത്തിനുശേഷം ശങ്കര്‍ ലാല്‍ പോലിസില്‍ കീഴടങ്ങുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …