Breaking News

മുല്ലപ്പെരിയാറില്‍ അതീവ ജാഗ്രത; അണക്കെട്ട് ഡീ കമ്മിഷന്‍ ക്യാംപെയിനുമായി പ്രമുഖര്‍; ചര്‍ച്ചയില്‍ പുതിയ അണക്കെട്ടും; കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍…

മഴ ശക്തമായി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചകള്‍ സജീവമാണ്. ആശങ്കകള്‍ പങ്കുവച്ചും അണക്കെട്ട് ഡീ കമ്മിഷന്‍ ചെയ്യണമെന്ന ആവശ്യമുന്നയിച്ചും നടക്കുന്ന ക്യാംപെയിനില്‍ സിനിമാ താരങ്ങള്‍ അടക്കം അണിചേര്‍ന്നിരുന്നു.

തുലാവര്‍ഷം പെയ്തു നിറയുമ്ബോള്‍ സുര്‍ക്കി മിശ്രിതം കൊണ്ട് നിര്‍മ്മിച്ച ലോകത്തില്‍ നിലവിലുള്ള ഏക അണക്കെട്ടായ മുല്ലപ്പെരിയാറിന്റെ സുരക്ഷയാണ് ചര്‍ച്ചകളില്‍ നിറയുന്നത്. #Decommission MullaperiyarDam എന്ന ഹാഷ്ടാഗ്

ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നു. ഇതിനിടെയാണ് ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പഠന റിപ്പോര്‍ട്ട് കൂടി പുറത്തുവന്നത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയില്‍ താഴെയാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ വീണ്ടും സമീപിക്കുകയും ചെയ്തു. കേരളവും തമിഴ്‌നാടും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വീണ്ടും കോടതിയില്‍

എത്തുമ്ബോള്‍ ദശാബ്ദങ്ങള്‍ നീണ്ട പ്രശ്‌നത്തിന് എന്താണ് പരിഹാരമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തമിഴ്‌നാടിനു വെള്ളവും കേരളത്തിലെ ജനങ്ങള്‍ക്കു പുതിയ അണക്കെട്ടിലൂടെ സുരക്ഷയും എന്നതാണ് കേരളം

മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശം. കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നാണ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ വിഷയത്തില്‍ പ്രതികരിക്കുന്നത്.

തമിഴ്‌നാടുമായി ഒത്തുചേര്‍ന്ന് മാത്രം പരിഹരിക്കാന്‍ കഴിയുന്ന തര്‍ക്കത്തില്‍ പുതിയ അണക്കെട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഡിസംബറില്‍ ചേരുന്ന തമിഴ്‌നാട് കേരള മുഖ്യമന്ത്രിമാരുടെ ചര്‍ച്ചയില്‍ ഇരു

സംസ്ഥാനങ്ങളും തമ്മില്‍ ധാരണയുണ്ടാക്കുകയും പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുകയും ചെയ്യുമെന്നാണ് മന്ത്രി പറയുന്നത്.

നിലവില്‍ തമിഴ്‌നാടുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. തമിഴ്‌നാടിനോട് കൂടുതല്‍ വെള്ളം കൊണ്ടുപോകാനും കൂടാതെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി അധികജലം

പുറത്തേക്ക് ഒഴുക്കേണ്ട സാഹചര്യമുണ്ടായാല്‍ 24 മണിക്കൂര്‍ മുന്‍പ് തന്നെ അറിയിപ്പ് ലഭ്യമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതനുസരിച്ച്‌ 2,200 ക്യുസെക്‌സ് ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ അതീവ ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. സ്പില്‍വേ തുറന്നാല്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച

ചെയ്യാന്‍ ഇടുക്കി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഇടുക്കി കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. നിലവില്‍ 137.6 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …