Breaking News

കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം…

കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുത്തൂര്‍വയലിലെ ഇഡി പോസ്റ്റുമാന്‍ മേപ്പാടി കുന്നമ്ബറ്റ മൂപ്പന്‍കുന്ന് പരശുരാമന്റെ ഭാര്യ പാര്‍വതി ആണ് ഇന്ന് പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ഇവര്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 30ന് വൈകുന്നേരമാണ് കാട്ടാനയുടെ ആക്രമണത്തില്‍ അമ്പതുകാരിയായ പാര്‍വതിയ്ക്ക് ഗുരുതര പരിക്കേറ്റത്.

വാട്‌സ്‌ആപ്പ് ഉപയോ​ഗിക്കുന്നവർക്ക് സന്തോഷ വാർത്ത ; പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യില്ല…Read more

ചെമ്ബ്ര എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളിയായിരുന്നു മരിച്ച പാര്‍വതി. ജോലി കഴിഞ്ഞ് മറ്റ് തൊഴിലാളികള്‍ക്കൊപ്പം എസ്റ്റേറ്റിലൂടെ മടങ്ങുന്നതിനിടെയാണ് ആനയുടെ മുന്നില്‍പ്പെട്ടത്.

ആനയുടെ ചവിട്ടേറ്റ പാര്‍വതി സമീപത്തെ കുഴിയിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …