Breaking News

വാട്‌സ്‌ആപ്പ് ഉപയോ​ഗിക്കുന്നവർക്ക് സന്തോഷ വാർത്ത ; പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യില്ല…

വാട്‌സ്‌ആപ്പ് ഉപയോ​ഗിക്കുന്നവർക്ക് സന്തോഷ വാർത്ത. ഫെബ്രുവരി എട്ടിന് പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്‌ആപ്പ് അറിയിച്ചതായാണ് റിപ്പോർട്ട്.

വാട്‌സ്‌ആപ്പ് മെയ് 15 വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ പുതിയ നയം ഉപഭോക്താക്കള്‍ക്കിടയില്‍ ഒട്ടേറെ

തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചുവെന്നും പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാന്‍ ആളുകള്‍ക്ക് സമയം നല്‍കുമെന്നും കമ്പനി അറിയിച്ചു.

കമ്ബനിയുടെ പ്രസ്താവനയില്‍, വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനോ കോളുകള്‍ കേള്‍ക്കാനോ വാട്‌സ്‌ആപ്പ് കമ്പനിക്കോ ഫേസ്ബുക്കിനോ കഴിയില്ലെന്നും ഉണ്ട്. വാട്‌സ്‌ആപ്പ് ചാറ്റുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡായി തുടരുമെന്നും കമ്ബനി അറിയിച്ചു.

മുന്‍പ് നല്‍കിയിരുന്ന അറിയിപ്പ് പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്ക് ഫെബ്രുവരി എട്ടിന് ശേഷം വാട്‌സ്‌ആപ്പ് ഉപയോഗിക്കാനാകില്ലെന്നായിരുന്നു.
ആളുകള്‍ മറ്റ് ആപ്പുകളിലേക്ക് മാറാന്‍ തുടങ്ങിയതോടെയാണ് പുതിയ നിലപാടുമായി വാട്‌സ്‌ആപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …