Breaking News

ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന..!

ജില്ലയിലെ ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സ്‌ മിന്നല്‍ പരിശോധന നടത്തി. കുണ്ടറ, പത്തനാപുരം, ചാത്തന്നൂര്‍, പുനലൂര്‍ എന്നിവിടങ്ങളിലെ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. കൊട്ടാരക്കരയില്‍ ആര്‍.ഡി.ഒ. കോടതിയില്‍ നടപടി എടുക്കുന്നതിലേക്കായി അനുമതി നല്‍കിയ 2018-ലെ രണ്ട്‌ ഫയലുകളിലും 2019-ലെ ഒരു ഫയലിലും ഓഫീസ്‌ നടപടി ക്രമങ്ങള്‍ എടുക്കാത്തതായും കണ്ടെത്തി.

ചാത്തന്നൂരില്‍ ആകെയുള്ള രണ്ട്‌ ജീവനക്കാരില്‍ ഫുഡ്‌ സേഫ്‌റ്റി ഓഫീസര്‍ ശബരിമല ഡ്യൂട്ടിയിലും, രണ്ടാമനായ എല്‍.ഡി. ക്ലര്‍ക്ക്‌ അനധികൃതമായി ഓഫീസില്‍ ഹാജരാകുന്നില്ലെന്നും വ്യക്‌തമായി. 2019 വര്‍ഷം ലാബ്‌ പരിശോധന നടത്തി സേഫ്‌ അല്ലെന്ന്‌ റിസള്‍ട്ട്‌ കിട്ടിയ റിപ്പോര്‍ട്ടുകളില്‍ ഏഴ്‌ എണ്ണത്തില്‍ ആറെണ്ണവും തുടര്‍ നടപടികള്‍ സ്വീകരിക്കാതെ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി.

പുനലൂരില്‍ എല്ലാമാസവും ഭക്ഷ്യസുരക്ഷാ ഓഫീസര്‍ മൂന്ന്‌ സാമ്ബിള്‍ ശേഖരിച്ച്‌ പരിശോധനയ്‌ക്ക് അയക്കണമെന്നിരിക്കെ ഈ ഓഫീസില്‍ നിന്ന്‌ 2018 ഓഗസ്‌റ്റ്, സെപ്‌റ്റംബര്‍, 2019 ഏപ്രില്‍ മാസങ്ങളില്‍ സാമ്ബിളുകള്‍ ഒന്നും ശേഖരിച്ചതായി കാണുന്നില്ല. കളക്‌ട് ചെയ്‌ത സാമ്ബിളുകള്‍ എല്ലാം പരിശോധനയ്‌ക്ക് അയച്ചിട്ടള്ളതായി രേഖപ്പെടുത്തിയതായും കാണുന്നില്ല.വിജിലന്‍സ്‌ ദക്ഷിണമേഖല പോലീസ്‌ സൂപ്രണ്ട്‌ ആര്‍. ജയശങ്കറിന്റെ നിര്‍ദേശാനുസരണം കൊല്ലം വിജിലന്‍സ്‌ ഡെപ്യുട്ടി പോലീസ്‌ സൂപ്രണ്ട്‌ കെ.

അശോകകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍മാരായ വി.ആര്‍. രവികുമാര്‍, അജയനാഥ്‌, അല്‍ജബാര്‍, വി.പി.സുധീഷ്‌,ചിറ്റുമല ചൈല്‍ഡ്‌ ഡവലപ്പ്‌മെന്റ്‌ പ്രോജക്‌ട് ഓഫീസര്‍ സുഷമ, നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി എം.ജയകുമാര്‍, കൊട്ടാരക്കര കൃഷി ഓഫീസര്‍ റോഷന്‍ ജോര്‍ജ്‌, കൊല്ലം എംപ്ലോയിമെന്റ്‌ ഓഫീസര്‍ ശ്രീഹരി എന്നിവര്‍ പങ്കെടുത്തു.

About NEWS22 EDITOR

Check Also

ആൾ പാർപ്പില്ലാത്ത സ്ഥലങ്ങൾ വിദ്യാർത്ഥികളുടെ വിഹാര കേന്ദ്രമാകുന്നു.

എല്ലാ മാതാപിതാക്കളും ഇതറിയണം .തന്റെ മക്കളുടെ പ്രവർത്തികൾ ഏതുതരത്തിൽ ആണെന്ന് അവർ മനസ്സിലാക്കണം. രക്ഷകർത്താക്കൾ മാത്രമല്ല, അധ്യാപക സമൂഹവും, പോലീസ് …