Breaking News

കൊവിഡ് മരണം: സര്‍ക്കാര്‍ ഇതുവരെ വിവരങ്ങള്‍ മറച്ചുവെച്ചത് എന്തിനെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍…

കൊവിഡ് മരണവുമായി ബന്ധപ്പെട്ട് ഇതുവരെ സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചുവെച്ചത് എന്ത് ന്യായീകരണത്തിലെന്ന് വ്യക്തമാക്കണം.കൊവിഡ് മരവുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടാല്‍ ആ പരാതി മാത്രം സ്വീകരിക്കാമെന്നത് സര്‍ക്കാര്‍ കാണിക്കുന്നത് ധിക്കാരമാണ്.

കൊവിഡിനെ തുടര്‍ന്ന് കുടുംബത്തിലെ അത്താണിയായിരുന്ന ആള്‍ മരിച്ച പാവങ്ങള്‍ പരാതിയുമായി ഏതൊക്കെ സര്‍ക്കാര്‍ ആശുപത്രികളില്‍ കയറി ഇറങ്ങണം. പരാതിയുമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചെല്ലുമ്ബോള്‍ അവര്‍ ചോദിക്കാന്‍

പോകുന്നത് തെളിവു കൊണ്ടുവരാനായിരിക്കും. തെളിവ് സര്‍ക്കാരിന്റെ പക്കല്‍ ഇരിക്കുമ്ബോള്‍ അവര്‍ എവിടെ നിന്നും തെളിവു കൊണ്ടു വരുമെന്നു വി ഡി സതീശന്‍ ചോദിച്ചു. ഒന്നാം തരംഗത്തിലെയും രണ്ടാം തരംഗത്തിലെയും

മരണക്കണക്കുകള്‍ പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കലക്ടര്‍മാര്‍ വിചാരിച്ചാല്‍ പത്ത് ദിവസത്തിനുള്ളില്‍ യഥാര്‍ഥ പട്ടിക പുറത്ത് വിടാനാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

കൊവിഡുമൂലം മരിച്ച ഒരാളുടെ കുടുംബത്തിനും ആനൂകൂല്യം നഷ്ടപ്പെടാന്‍ ഇടയാകരുതെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്വര്‍ണ്ണകടത്ത് കേസിലെ ക്രിമിനലുകളെ സിപിഎമ്മിനും സര്‍ക്കാരിനും ഭയമാണ്.

ഇവരെ പാര്‍ട്ടി ഉപയോഗപ്പെടുത്തിയിരുന്നു. നടപടിയെടുത്താല്‍ പാര്‍ട്ടിയെ ഇവര്‍ പ്രതിരോധത്തിലാക്കുമെന്ന് അറിയാം. കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ

സുരേന്ദ്രന് നിയമം അനുസരിക്കാന്‍ ബാധ്യതയുണ്ട്. ഏപ്രില്‍ മൂന്നിന് നടന്ന സംഭവത്തില്‍ മൂന്നാം മാസത്തിലാണ് സുരേന്ദ്രന് നോട്ടീസ് പോലും നല്‍കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …