Breaking News

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,111 പേര്‍ക്ക് കോവിഡ്; 738 മരണം, ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചു ലക്ഷത്തില്‍ താഴെ…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,111 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,05,02,362 ആയി.

നിലവില്‍ 4,95,533 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. 24 മണിക്കൂറില്‍ 738 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ച്‌ രാജ്യത്ത് മരിച്ചവരുടെ എണ്ണം 4,01,050 ആയി 97 ദിവസത്തിനു ശേഷം ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചു ലക്ഷത്തില്‍

താഴെയെത്തി. കഴിഞ്ഞ ദിവസം ഉയര്‍ന്ന രോഗമുക്തി നിരക്കാണ് രേഖപ്പെടുത്തിയത്. 57,477 പേരാണ് 24 മണിക്കൂറില്‍ രോഗമുക്തരായി ആശുപത്രി വിട്ടത്. 97.06% ആണ് രോഗമുക്തി നിരക്ക്. തുടര്‍ച്ചായി 51ാം ദിവസമാണ് പ്രതിദിന രോഗമുക്തരുടെ എണ്ണം രോഗബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ വരുന്നത്. 2.35 % ആണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …