Breaking News

മസാജിനിടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു; യുവതിയുടെ പരാതിയില്‍ 35 കാരന്‍ പിടിയില്‍; സാജ് സ്ഥാപനം പൊലീസ് അടച്ചുപൂട്ടി…

മസാജിനിടെ യുവതിയുടെ രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ച കേസില്‍ മസാജ് തെറാപ്പിസ്റ്റ് അറസ്റ്റില്‍. ഇയാള്‍ക്കെതിരെ നേരത്തെയും ആരോപണങ്ങളുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് മസാജ് സ്ഥാപനം പൊലീസ് അടച്ചുപൂട്ടി. അമേരിക്കയിലെ ലാസ്‌വെഗാസിലാണ് സംഭവം. വെസ്റ്റ് ഷാലെസ്റ്റന്‍ ബെലവാര്‍ഡിലെ മസാജ് എന്‍വി എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ഏരിയന്‍ റിവേറോ ഫ്‌ളോറസ് എന്ന 35 വയസ്സുകാരനാണ് കേസില്‍ പ്രതി.

ഇയാളെ പ്രതിയെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇയാെള അന്വേഷണ വിധേയമായി ജോലിയില്‍നിന്നും പിരിച്ചുവിട്ടതായി സ്ഥാപനം അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് സംഭവം. രാത്രിയില്‍ മസാജിന് എത്തിയ യുവതിയാണ് പരാതി നല്‍കിയത്. മസാജ് ചെയ്യുന്നതിനിടെ ഉപദ്രവിച്ചതായാണ് പരാതി. റിവേറോ തന്റെ കാലുകള്‍ മസാജ് ചെയ്യുന്നതിനിടയാണ് പരാതിക്ക് ആസ്പദമായ സംഭവമെന്ന് യുവതി പറഞ്ഞു.

കാലുകള്‍ മസാജ് ചെയ്യുന്നതിനിടെ റിവേറോ തന്റെ രഹസ്യ ഭാഗത്ത് രണ്ടു തവണ സ്പര്‍ശിച്ചു. ഉടന്‍ തന്നെ അയാളെ തള്ളി മാറ്റുകയും ഒരു ഷീറ്റ് ധരിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി.

യുവതിയുടെ കാലില്‍ പിടിവലിക്കിടെ മുറിവുകളുണ്ടായതായി പരിശോധനയില്‍ തെളിഞ്ഞതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലില്‍ റിവേറോ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മൂന്ന് വര്‍ഷമായി താന്‍ മസാജ് തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നതായി റിവേറോ പറഞ്ഞതായി അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയെ ജയിലിലടച്ചതായി പൊലീസ് അറിയിച്ചു. ഫെബ്രുവരി 16-നാണ് ഇനി ഇയാളെ കോടതിയില്‍ ഹാജരാക്കുക.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …