Breaking News

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ മാറ്റി; ചൊവ്വാഴ്​ച്ചവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍…

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ മാറ്റി. ഹർജി ഹൈക്കോടതി ചൊവ്വാഴ്​ച്ച പരിഗണിക്കും. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി. ജസ്റ്റിസ് പി ഗോപിനാഥാണ് ഹര്‍ജി പരിഗണിച്ചത്. ഹരജി പരിഗണിക്കവേ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

അതിനിടെ, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഉടന്‍ കോടതിക്ക്​ കൈമാറണമെന്ന്​ ദിലീപ് വിചാരണാ കോടതിയോട്​ ആവശ്യപ്പെട്ടു​. ദൃശ്യങ്ങള്‍ ഡിവൈ.എസ്​.പി ബൈജു പൗലോസിൻരെ കൈവശമുണ്ടെന്നും അത്​ ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരുടെ കൈകളിലെത്താനും സാധ്യതയുണ്ടെന്നും, അതിനാല്‍ ഉടന്‍ ഇത് കോടതിക്ക് കൈമാറാന്‍ ഡിവൈ.എസ്​.പിയോട് നിര്‍ദേശിക്കണമെന്നുമാണ്​ അസാധാരണമായ ഹർജിയില്‍ ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായ ബിജു പൗലോസായിരുന്നു ഇന്നലെ ദിലീപിന്‍റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണക്കമ്ബനിയില്‍ ദൃശ്യങ്ങള്‍ എത്തിയോ എന്ന് പരിശോധിക്കാന്‍ എത്തിയത്​. ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപ്​ വാദിക്കുന്നത്​. അപായപ്പെടുത്താന്‍ ഗൂഢാലോചനയെന്ന കേസ് പൊലീസിന്‍റെ കള്ളക്കഥയാണെന്നും മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹർജിയില്‍ ദിലീപ്​ പറഞ്ഞിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …