Breaking News

കളമശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

ആലുവ കളമശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കളമശ്ശേരി സ്വദേശി ഷംസുദ്ദീന്റെ ഉടമസ്ഥയിലുള്ള താറാവുകളാണ് ചത്തത്. വിദഗ്ധ പരിശോധനയ്ക്കായി താറാവുകളുടെ ആന്തരിക അവയവങ്ങൾ ലാബിലേക്ക് അയച്ചു.

സംഭവത്തിൽ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം അന്വേഷണം തുടങ്ങി. വർഷങ്ങൾ ഏറെയായി ഷംസുദ്ദീൻ എന്ന കർഷകൻ താറാവ് കൃഷി ആരംഭിച്ചിട്ട്. എന്നാൽ ആദ്യമായാണ് ഇത്തരത്തിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്.

കഴിഞ്ഞ ഒരു മാസ കാലയളവിനുള്ളിൽ 600 ൽ അധികം താറാവുകൾ ചത്തൊടുങ്ങി. ആദ്യ ഘട്ടത്തിൽ തന്നെ പരിശോധന നടത്തിയെങ്കിലും താറാവുകൾ ചാകാനുള്ള കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഷംസുദ്ദീൻ പറയുന്നു.

ശനിയാഴ്ചകളിലാണ് താറാവുകൾ കൂടുതലായി ചാകുന്നത്. സ്ഥലത്ത് മൃഗസംരക്ഷണ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും പരിശോധന നടത്തി. സംഭവത്തിൽ കളമശേരി നഗരസഭ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം ചത്ത താറാവുകളുടെ ആന്തരിക അവയവങ്ങൾ വിദഗ്ത പരിശോധനക്കായി ലാബിലേക്ക് അയച്ചു. ആറ് ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നേരത്തെ കോഴിക്കോട് മുട്ടക്കോണികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു.

കേരളത്തിൽ നടത്തിയ പരിശോധനയിൽ പക്ഷിപ്പനിയാണെന്ന സൂചന ലഭിച്ചിരുന്നു. തുടർന്ന് കൂടുതൽ പരിശോധനക്കായി സാംപിളുകൾ ഭോപ്പാലിലെ ലാബിലേക്കയച്ചിരുന്നു. കൂരാച്ചുണ്ട് ഫാമിലെ നാന്നൂറ് മുട്ടക്കോഴികളാണ് ചത്തത്.

ഇതിനെ തുടർന്ന് ജാഗ്രതാ നിർദേശം ജില്ലാ കലക്ടർ പുറപ്പെടുവിച്ചിരുന്നു. ഫാമിന് 10 കിലോമീറ്റർ പരിധിയിലുള്ള 11 പഞ്ചായത്തുകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

പക്ഷികളും കോഴികളും മുട്ടകളും ഈ മേഖലയിലേക്ക് കൊണ്ടു വരാനോ കൊണ്ടു പോകാനോ അനുമതിയില്ല. കഴിഞ്ഞ വർഷവും കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി കണ്ടെത്തിയിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …