Breaking News

റെയില്‍വേയില്‍ പഴയ നിരക്കുകള്‍ ഉടന്‍ മടങ്ങിയെത്തും…

കൊവിഡ് വ്യാപന ഭീതി ഒഴിയുന്ന സാഹചര്യത്തില്‍ ട്രെയിന്‍യാത്ര സാധാരണ നിലയിലേക്ക് മടങ്ങുന്നു. കൊവിഡിനു മുമ്ബുളള കാലത്തെ നിരക്കുകള്‍ ഉടന്‍ തിരികെക്കൊണ്ടുവരുമെന്നും റെയില്‍വേയുടെ ഉത്തരവില്‍ പറയുന്നു. സോണല്‍ ഓഫിസര്‍മാര്‍ക്ക് റെയില്‍വേ ബോര്‍ഡ് അയച്ച കത്തിലാണ് റെയില്‍വേയെ കൊവിഡിനു മുമ്ബുള്ള സാഹചര്യത്തിലേക്ക്

പൂര്‍ണമായും തിരികെയെത്തിക്കാന്‍ തീരുമാനിച്ച വിവരം അറിയിച്ചത്. കൊവിഡ് കാലത്ത് ചരക്കുവണ്ടികളൊഴിച്ച്‌ പൂര്‍ണമായും നിലച്ച ട്രെയിന്‍ ഗതാഗതം ലോക്ക് ഡൗണ്‍ പിന്‍വലിച്ചെങ്കിലും ഘട്ടംഘട്ടമായാണ് സജീവമായത്. ദീര്‍ഘ ദൂര ട്രെയിനുകളാണ് ആദ്യം ഓടിത്തുടങ്ങിയത്. പാസഞ്ചര്‍ ട്രെയിനുകളും

സ്‌പെഷ്യല്‍ ട്രെയിനായാണ് ഓടിച്ചിരുന്നത്. ഇതും മാറ്റാനാണ് തീരുമാനം. റിസര്‍വേഷന്‍ കൂടാതെയുള്ള യാത്ര രോഗവ്യാപനം കുറഞ്ഞ പ്രദേശങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തും. വെള്ളിയാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്. രണ്ട് ദിവസത്തിനകം ഉത്തരവ് പ്രാബല്യത്തില്‍ വരും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …