Breaking News

ശത്രുക്കള്‍ക്കെതിരെ പ്രഹര ശേഷി ഉയര്‍ത്താന്‍ നാവിക സേന; 50,000 കോടിയുടെ അന്തര്‍വാഹിനികള്‍ വാങ്ങും…

ശത്രുക്കള്‍ക്കെതിരെ പ്രഹരശേഷി വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ അന്തര്‍വാഹിനികള്‍ സ്വന്തമാക്കാന്‍ തീരുമാനിച്ച്‌ ഇന്ത്യന്‍ നാവിക സേന. അതിപ്രഹര ശേഷിയുള്ള ആറ് അന്തര്‍വാഹിനികള്‍ വാങ്ങാനാണ് തീരുമാനം.

ഇതിന്റെ ഭാഗമായുള്ള ടെണ്ടര്‍ നടപടികള്‍ നാവിക സേന പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രൊജക്‌ട് 75 ഇന്ത്യ പദ്ധതിയ്ക്ക് കീഴിലാണ് കൂടുതല്‍ അന്തര്‍വാഹിനികള്‍ വാങ്ങുന്നത്.

ഇതിനായി ഏകദേശം 50,000 കോടി രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ സ്‌കോര്‍പീന്‍ ക്ലാസ് വിഭാഗത്തില്‍പ്പെട്ട അന്തര്‍വാഹിനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുംബൈയിലെ മസ്‌ഗോണ്‍ ഡോക്‌യാര്‍ഡ്‌സില്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ആറ് എണ്ണം കൂടി സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്.

ആറ് ഡീസല്‍ ഇലക്‌ട്രിക് അന്തര്‍വാഹിനികള്‍ സ്വന്തമാക്കാനാണ് നാവിക സേന ലക്ഷ്യമിടുന്നത്. ഇത്തരം അന്തര്‍വാഹിനികള്‍ അതിപ്രഹര ശേഷിയുള്ളതും, സ്‌കോര്‍പീന്‍ ക്ലാസ് വിഭാഗത്തില്‍പ്പെട്ട അന്തര്‍വാഹിനികളെക്കാള്‍

50 ശതമാനത്തോളം വലുപ്പമുള്ളവയും ആണ്. 12 ലാന്റ് അറ്റാക്ക് ക്രൂയിസ് മിസൈലുകളെയും, ആന്റി ഷിപ്പ് ക്രൂയിസ് മിസൈലുകളെയും വഹിക്കാന്‍ ശേഷിയുള്ളവയാണ് ഡീസല്‍ ഇലക്‌ട്രിക് അന്തര്‍വാഹിനികള്‍. അമിത ഭാരമുള്ള 18 ടോര്‍പ്പിഡോകളെ ഒരേ സമയം വഹിക്കാനും ഇത്തരം അന്തര്‍വാഹിനികള്‍ക്ക് ആകും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …