Breaking News

വടക്കന്‍ ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത തുടരാന്‍ നിര്‍ദ്ദേശം…

വടക്കന്‍ ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞു. കാര്യമായ നാശനഷ്ടങ്ങള്‍ എവിടെയും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. വൈകിട്ടോടു കൂടി മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജലാശയങ്ങളില്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

കൊയിലാണ്ടി താലൂക്കില്‍ നിലവില്‍ ക്യാമ്ബുകള്‍ ഒന്നും തുറന്നിട്ടില്ല. നൊച്ചാട് വില്ലേജില്‍ കല്പത്തൂര്‍ ദേശത്ത് മലയില്‍ ചാലില്‍ സുരേഷിന്‍്റെ വീടിന് ഇടിമിന്നലില്‍ 10,000 രൂപയുടെ നാശനഷ്ടവും കൂരന്തറ സുരയുടെ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണ് 28500 രൂപയുടെ നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്.

കൂരാച്ചുണ്ട് വില്ലേജില്‍ മാര്‍ക്കോസ്, മണ്ണെകാട്ട്, കല്ലാനോട് എന്നയാളുടെ വീടിനോട് ചേര്‍ന്ന് മണ്ണിടിഞ്ഞ് വീടിന് ഭീഷണിയുണ്ട്. കോഴിക്കോട്, താമരശ്ശേരി, വടകര താലൂക്കുകളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് തഹസില്‍ദാര്‍മാര്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …