Breaking News

ഇത് മനോവീര്യത്തിന്റെ നേര്‍സാക്ഷി; വൃഷണത്തില്‍ കാന്‍സര്‍ ബാധിച്ച വേഡ് ഓസ്‌ട്രേലിയയ്ക്ക് അത്ഭുത വിജയം സമ്മാനിച്ചപ്പോള്‍..

പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയയ്ക്ക് അത്ഭുത വിജയം സമ്മാനിച്ച മാത്യു വേഡിന്റെ ജീവിതകഥ എല്ലാവര്‍ക്കും ഒരു പ്രചോദനമാണെന്ന് സന്ദീപ് ദാസ്. കൃത്യമായ ചികിത്സയുടെ സഹായത്തോടെയാണ്

വേഡ് വൃഷണത്തിലെ അര്‍ബുദത്തെ കീഴടക്കിയതെന്നും കീമോ തെറാപ്പി ചെയ്യുന്നതിനിടയില്‍ വീണുകിട്ടിയ ഇടവേളകളില്‍ അവന്‍ ക്രിക്കറ്റ് പരിശീലിച്ചുവെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയയ്ക്ക് അത്ഭുത വിജയം സമ്മാനിച്ച മാത്യു വേഡിന്റെ ജീവിതകഥ എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്. വര്‍ഷങ്ങള്‍ക്കുമുമ്ബ്

പതിനാറുകാരനായിരുന്ന വേഡ് കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുകയായിരുന്നു. നാഭിയില്‍ പന്ത് കൊണ്ടതിന്റെ വേദന മൂലം ഡോക്ടറെ കാണാം എന്ന് വേഡ് തീരുമാനിച്ചു.

നിസ്സാരമായ ഒരു ചികിത്സയ്ക്കുശേഷം വീട്ടില്‍ പോകാം എന്ന് കരുതിയിരുന്ന വേഡിനെ ഞെട്ടിച്ചുകൊണ്ട് ഡോക്ടറുടെ മറുപടി വന്നു- ‘നിനക്ക് വൃഷണത്തില്‍ കാന്‍സറാണ്. നാഭിയില്‍ ബോള്‍ കൊണ്ടത് ഒരുകണക്കിന് നന്നായി. അല്ലെങ്കില്‍ നീ പോലും ഈ ട്യൂമര്‍ ശ്രദ്ധിക്കില്ലായിരുന്നു…’ അതുകേട്ട് തരിച്ചിരുന്ന ടീനേജറുടെ മുഖത്ത് നോക്കി ഡോക്ടര്‍ തുടര്‍ന്നു-

‘കീമോതെറാപ്പി ചെയ്യേണ്ടിവരും. അതിന്റെ ഭാഗമായി നിന്റെ തലമുടി നഷ്ടമാവും. ഇതെല്ലാം നേരിടാനുള്ള തയ്യാറെടുപ്പ് നീ നടത്തണം…’ വെയ്ഡിന് ഒന്നും ഉരിയാടാനായില്ല. ഡോക്ടറുടെ മുറിയില്‍ തികഞ്ഞ നിസ്സംഗതയോടെ അവന്‍ ഇരുന്നു. ആ ഞെട്ടല്‍ വര്‍ഷങ്ങളോളം വേഡിനെ പിന്തുടര്‍ന്നു. കൃത്യമായ ചികിത്സയുടെ സഹായത്തോടെ വേഡ് അര്‍ബുദത്തെ കീഴടക്കി.

കീമോ തെറാപ്പി ചെയ്യുന്നതിനിടയില്‍ വീണുകിട്ടിയ ഇടവേളകളില്‍ അവന്‍ ക്രിക്കറ്റ് പരിശീലിച്ചു. പക്ഷേ ഓസ്ട്രേലിയയുടെ ദേശീയ ടീമില്‍ എത്തിപ്പെടാനാകും എന്ന് വേഡ് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. ആദം ഗില്‍ക്രിസ്റ്റ് എന്ന മഹാരഥന്‍ അലങ്കരിച്ച ഓസീസ് വിക്കറ്റ് കീപ്പറുടെ സ്ഥാനം ഒരു അസുഖക്കാരന്‍ പയ്യന് മോഹിക്കാന്‍ സാധിക്കുന്നതെങ്ങനെ!?

പക്ഷേ ആ കൊടുമുടി വേഡ് കീഴടക്കി. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ അയാള്‍ ഓസ്ട്രേലിയയുടെ കുപ്പായമണിഞ്ഞു. തികഞ്ഞ അഭിമാനത്തോടെ ബാഗി ഗ്രീന്‍ തലയില്‍ ധരിച്ചു. എങ്കിലും വേഡിന്റെ അസ്ഥിരമായ പ്രകടനങ്ങള്‍ സദാ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി.

കളര്‍ ബ്ലൈന്‍ഡ്നെസ് ആയിരുന്നു വേഡിന്റെ മറ്റൊരു പ്രശ്നം. ഡേ നൈറ്റ് ടെസ്റ്റുകളില്‍ കീപ്പ് ചെയ്യുന്ന സമയത്താണ് വേഡ് അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചത്. കൃതൃമ വെളിച്ചത്തില്‍ പിങ്ക് ബോള്‍ കൈപ്പിടിയിലൊതുക്കാന്‍ അയാള്‍ ശരിക്കും പ്രയാസപ്പെട്ടു.

ഇതെല്ലാം അതിജീവിച്ച്‌ അയാള്‍ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം വരെയെത്തി. ടി20 ലോകകപ്പിന്റെ ഫൈനലിലെ സ്ഥാനവും വേഡും തമ്മില്‍ 18 റണ്ണുകളുടെ ദൂരം ഉണ്ടായിരുന്നു.

പ്രതിബന്ധം ആയി നിന്നിരുന്നത് ഷഹീന്‍ അഫ്രിഡിയായിരുന്നു. ടൂര്‍ണ്ണമെന്‍്റിലെ ഏറ്റവും മികച്ച ബോളര്‍മാരിലൊരാള്‍.
വേഡിന് ഒരു ചുവട് പോലും പിഴച്ചില്ല. സിക്സ്,സിക്സ്,സിക്സ്…!’

ജീവിതം നിങ്ങളെ തളര്‍ത്തുമ്ബോള്‍ മാത്യു വേഡിനെപ്പോലെ അതിജീവിക്കുക…!
വിമര്‍ശനങ്ങളെ നിങ്ങള്‍ മാത്യു വേഡിനെപ്പോലെ അടിച്ചകറ്റുക…!

തിരിച്ചുവരാനുള്ള അവസരങ്ങള്‍ നമുക്ക് ലഭിക്കുമ്ബോള്‍ നാം മാത്യു വേഡ് ആയി അവതാരമെടുക്കുക…!

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …