Breaking News

മാസ്ക് ധരിക്കാത്തതിന് യുവാവിന്‍റെ കയ്യിലും കാലിലും ആണി അടിച്ചു; പൊലീസിനെതിരെ ​ഗുരുതര ആരോപണം….

മാസ്ക് ധരിക്കാത്തതിന് പൊലീസ് കയ്യിലും കാലിലും ആണി അടിച്ചു കയറ്റിയെന്ന പരാതിയുമായി യുവാവ്. ഉത്തര്‍പ്രദേശ് ബറേലി സ്വദേശിയായ രഞ്ജിത്ത് എന്ന 28കാരനാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്.

പൊതു സ്ഥലത്ത് മാസ്ക് ധരിച്ചില്ല എന്നാരോപിച്ച്‌ രണ്ട് ദിവസം മുമ്ബ് പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും അതിനു ശേഷം കയ്യിലും കാലിലും ആണി തറച്ചു കയറ്റി എന്നുമാണ് ആരോപിക്കുന്നത്.

ബറേലി ജോഗി നവാദ പ്രദേശത്തു നിന്നുള്ളയാളാണ് രഞ്ജിത്ത്. പൊലീസിനെതിരെ ഇയാള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഇയാളുടെ കയ്യിലും കാലിലും ആണി തറച്ച രീതിയില്‍ പാടുകളുണ്ട്.

പരാതി ഉയര്‍ന്നതിന് പിന്നാലെ പൊലീസ് തന്നെ ഇടപെട്ട് രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണിയാള്‍. എന്നാല്‍ ഇയാളുടെ വാദങ്ങള്‍ നിഷേധിച്ച്‌ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്.

കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റ് ഒഴിവാക്കുന്നതിനായി യുവാവ് സ്വയം പരിക്കേല്‍പ്പിച്ചതാണെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. അന്വേഷണത്തില്‍ രഞ്ജിത്ത് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു എന്നാണ് സീനിയര്‍

സൂപ്രണ്ടന്‍റ് രോഹിത് സിംഗ് സജ്വാന്‍ അറിയിച്ചത്. മദ്യത്തിന് അടിമയാണ് രഞ്ജിത്ത് എന്നും പൊലീസ് പറയുന്നു. ബരദരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സീതാന്‍ഷു ശര്‍മ്മയുടെ വാക്കുകള്‍ അനുസരിച്ച്‌ ഇക്കഴിഞ്ഞ മെയ് 24ന് മദ്യലഹരിയില്‍

റോഡില്‍ ചുറ്റിത്തിരിഞ്ഞ രഞ്ജിത്തിനെ പൊലീസ് തടഞ്ഞിരുന്നു. മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് കറങ്ങിനടക്കുന്നത് ചോദ്യം ചെയ്തതോടെ യുവാവ് അപമര്യാദയായി പെരുമാറാന്‍ തുടങ്ങി.

ഇതിനിടെ കോണ്‍സ്റ്റബിളിനെ മര്‍ദ്ദിക്കുകയും ചെയ്തു. ​ഈ സംഭവവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെതിരെ അന്നേ ദിവസം തന്നെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന കാര്യവും വിശദീകരണമായി പൊലീസ് പറയുന്നുണ്ട്.

ഇതാദ്യമായല്ല ഇയാള്‍ നിയമലംഘനം നടത്തുന്നതെന്ന കാര്യവും പൊലീസ് പറയുന്നു. 2019 ല്‍ മദ്യപിച്ച്‌ ഒരു ക്ഷേത്രത്തില്‍ കയറി വിഗ്രഹങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചതിന് രഞ്ജിത്ത് അറസ്റ്റിലായിട്ടുണ്ട്.

പ്രദേശവാസികളാണ് അന്ന് പിടികൂടി ജയിലിലടച്ചത്. പൊലീസ് ചാര്‍ജ് ഷീറ്റ് ഫയല്‍ കേസ് സംഭവം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …