ചൈനയില്‍ കൊറോണയ്ക്ക് ശേഷം ആരോഗ്യപ്രവര്‍ത്തകരില്‍ മറ്റൊരു പുതിയ അസുഖം കണ്ടെത്തിയതായ് റിപ്പോര്‍ട്ട്. കോവിഡ് രോഗികളുമായി അടുത്ത് ഇടപഴകാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ധരിക്കുന്ന ഗൗണുകളും മാസ്‌കുകളുമാണ് പുതിയ അസുഖത്തിന്റെ
കാരണക്കാരന്‍. ഗൗണുകളും മാസ്‌കുകളും ഗുരുതരമായ ചര്‍മ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് ചൈനീസ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. മാസ്‌ക്, ഗോഗള്‍സ്, മുഖാവരണം,
ഗൗണ്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ അടങ്ങുന്ന സംരക്ഷണ ഉപകരണങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ ധരിക്കുന്നത്.
ചൈനീസ് ഗവേഷകര്‍ നടത്തിയ പഠനം ഒരു മാസികയിലാണ് പ്രസിദ്ധീകരിച്ചത്. ചൈനയിലെ 161 ആശുപത്രികളിലെ 4,308 ഓളം ആരോഗ്യപ്രവര്‍ത്തകരെയാണ് പഠനത്തിന്റെ ഭാഗമാക്കിയത്. കോവിഡ് കാലത്ത് 8 മുതല്‍ 12 മണിക്കൂര്‍ വരെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജോലി
ചെയ്യേണ്ടി വരുന്നത്. ഇത്രയും സമയം പിപിഇ യും ധരിക്കുന്നുണ്ട്. പഠനത്തിന്റെ ഭാഗമായ ആരോഗ്യപ്രവര്‍ത്തകരില്‍ 42.8 ശതമാനം പേരും ചര്‍മ പ്രശ്‌നങ്ങള്‍ നേരിട്ടതായി പഠനത്തില്‍ പറയുന്നു.