Breaking News

മുല്ലപ്പള്ളിയെ കുറിച്ച്‌ ചെന്നിത്തല പറഞ്ഞത് ശരിയാണ് – പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍…

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുല്ലപ്പള്ളിയെ കുറിച്ച്‌ രമേശ് ചെന്നിത്തല പറഞ്ഞത് ശരിയാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിനെ വേറെ അര്‍ഥത്തില്‍ എടുക്കേണ്ട. പരാജയത്തിന്‍റെ ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുത്തു. ആരു ഒളിച്ചു പോയിട്ടില്ല. മുല്ലപ്പള്ളിയെ മാറ്റാന്‍ ആരും ഇറങ്ങിയിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട സംസ്ഥാനങ്ങളെ കുറിച്ച്‌ പഠിക്കാന്‍ ഹൈക്കമാന്‍ഡ് ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ആ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്നും

വി.ഡി. സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കി

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …