Breaking News

വിവാഹ പാർട്ടിയെന്ന വ്യാജേന ബസിൽ കയറി; നാൽപ്പതംഗ സംഘം പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു; കള്ളക്കടത്തുകാരെന്ന് സംശയം

തമിഴ്‌നാട് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (TSRTC) ബസിൽ (Bus) വിവാഹ പാർട്ടിയാണെന്ന വ്യാജേന കയറിയ യാത്രക്കാ‍ർ പകലവാരിപ്പള്ളിക്ക് സമീപം പോലീസ് (Police) ചെക്ക്‌പോസ്റ്റ് കണ്ടതിനെ തുട‍ർന്ന് ബസിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. പുതിയ തെലുങ്ക് ചിത്രമായ പുഷ്പ – ദി റൈസിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം വിചിത്രമായ കാഴ്ച്ചയായിരുന്നു അത്. സംഭവം കണ്ട് പേടിച്ചരണ്ട ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് ചോദ്യം ചെയ്തു.

തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് ‘യാത്രക്കാർ’ ബസിൽ കയറിയതെന്ന് ബസ് ജീവനക്കാ‍ർ പറഞ്ഞു. ശേഷാചലം വനമേഖലയിലെ രക്തചന്ദന കടത്തുകാരുടെയും മരംവെട്ടുകാരുടെയും സംഘമാകാം ഇവരെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു. സാധാരണഗതിയിൽ, തമിഴ്‌നാട്ടിൽ നിന്നുള്ള മരം വെട്ടുകാരാണ് ഇവിടെ അനധികൃത മരംമുറിയ്ക്കലിന് എത്താറുള്ളത്.

ഇന്ന് രക്ഷപ്പെട്ട സംഘം ഭകരപ്പേട്ടിലും പരിസര വനപ്രദേശങ്ങളിലും തങ്ങിയിരിക്കാനാണ് സാധ്യതയെന്നും ചന്ദ്രഗിരി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീനിവാസുലു പറഞ്ഞു. 20 പേരടങ്ങുന്ന സംഘം ഒരു വിവാഹത്തിന് പങ്കെടുക്കാൻ പോകുകയാണെന്ന് പറഞ്ഞാണ് ബസ് ജീവനക്കാരെ സമീപിച്ചത്. വാഹനത്തിൽ ആവശ്യത്തിന് യാത്രക്കാരുള്ളതിനാൽ നേരത്തെ പുറപ്പെടാനും ഇവ‍‍ർ ആവശ്യപ്പെട്ടുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ബസ് തിരുപ്പതി ബസ് സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 1.30 ന് പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുമ്പ് പുറപ്പെട്ടു. ബസ് സ്റ്റാൻഡിലെ ടിഎൻഎസ്ആർടിസി കൺട്രോളറെ അറിയിക്കാതെയാണ് ബസ് ജീവനക്കാർ തിരുപ്പതി വിട്ടതെന്നാണ് റിപ്പോർട്ട്. ബസ് സ്റ്റാൻഡ് വിട്ടപ്പോഴേയ്ക്കും അടുത്ത 20 പേർ കൂടി ബസിൽ കയറി.

ബസ് ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തെങ്കിലും ഓടിപ്പോയ യാത്രക്കാരുമായി ഇവ‍ർക്ക് ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. “ബസിൽ നിന്ന് ഏകദേശം 27 ബാഗുകളും ചില വടികളും മഴുവും കണ്ടെത്തിയിട്ടുണ്ട്. അവർ കള്ളക്കടത്തുകാരാണെന്ന് ഞങ്ങൾക്ക് സംശയമുണ്ട്” കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …