Breaking News

യുഎസ് വ്യോമാതിർത്തിയിൽ ചൈനീസ് ചാര ബലൂൺ; ജാഗ്രതയിൽ യുഎസ്

വാഷിങ്ടൻ: യുഎസ് വ്യോമാതിർത്തിക്കുള്ളിൽ ചൈനയുടെ ചാര ബലൂൺ കണ്ടെത്തിയതായി റിപ്പോർട്ട്. ബലൂൺ വെടിവെച്ചിടുന്നതുൾപ്പെടെയുള്ള സാധ്യതകൾ യുഎസ് പരിഗണിച്ചെങ്കിലും ആളുകളുടെ ജീവന് ഭീഷണിയാകാനുള്ള സാധ്യത കണക്കിലെടുത്ത് വേണ്ടെന്ന് വെച്ചു. ബലൂൺ നിയന്ത്രിത വ്യോമാതിർത്തിക്ക് പുറത്താണ് നീങ്ങുന്നതെന്നും നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ ജീവന് ഭീഷണിയല്ലെന്നുമാണ് വിലയിരുത്തൽ. അതേസമയം, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ചൈന പ്രതികരിച്ചു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ ചൈനാ സന്ദർശനത്തിന് മുന്നോടിയായാണ് ഇത്തരമൊരു ചാര ഉപകരണത്തിന്‍റെ കണ്ടെത്തൽ. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ കഴിഞ്ഞ വർഷം ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ്ങുമായി നടത്തിയ ചർച്ചകളുടെ തുടർച്ചയാണ് ബ്ലിങ്കന്‍റെ ചൈന സന്ദർശനം.

യുഎസിന്‍റെ വടക്കൻ മേഖലയിൽ ദുരൂഹ സാഹചര്യത്തിൽ നീങ്ങുന്ന ചൈനീസ് ചാര ബലൂൺ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരീക്ഷണത്തിലാണെന്ന് പെന്‍റഗൺ വക്താവ് ബ്രിഗേഡിയർ ജനറൽ പാട്രിക് റൈഡർ പറഞ്ഞു. നിയന്ത്രിത വ്യോമാതിർത്തിക്ക് പുറത്തായതിനാൽ നിലവിൽ ഈ ചാര ബലൂൺ ജനങ്ങൾക്ക് ഭീഷണിയല്ലെന്നും അദ്ദേഹം പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …