Breaking News

മലപ്പുറം കൊണ്ടോട്ടിയില്‍ കേസ് അന്വേഷണത്തിന് എത്തിയ എസ് ഐക്ക് കുത്തേറ്റു; പ്രതി കസ്റ്റഡിയില്‍…

കൊണ്ടോട്ടിയില്‍ കേസ് അന്വേഷണത്തിന് എത്തിയ എസ് ഐക്കു കുത്തേറ്റു. പള്ളിക്കല്‍ ബസാറില്‍ വ്യാഴാഴ്ചയാണ് സംഭവം. എസ് ഐ ഒ കെ രാമചന്ദ്രനാണ് കുത്തേറ്റത്. ഇദ്ദേഹത്തിന്റെ തോളിലാണ് പരിക്ക്. ഗുരുതരമായി പരിക്കേറ്റ എസ്‌ഐയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പള്ളിക്കല്‍ ബസാറില്‍ ചെരുപ്പ് കമ്ബനിയില്‍ പ്രശ്നമുണ്ടാക്കിയതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയപ്പോഴാണ് സംഭവം. സംഭവത്തില്‍ പള്ളിക്കല്‍ സ്വദേശിയായ പ്രതി ഹരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …